ഒടുവില്‍ അഫ്ഗാനിസ്ഥാന്‍ വീണു; അണ്ടർ 19 ലോകകപ്പിൽ ഓസ്ട്രേലിയ ഫൈനലിൽ

ക്രൈസ്റ്റ്ചര്‍ച്ച്, തിങ്കള്‍, 29 ജനുവരി 2018 (10:29 IST)

  Under19 worldcup , semi final , India , Australia , afghanistan , ഓസ്ട്രേലിയ , അഫ്ഗാനിസ്ഥാന്‍ , ഓസീസ്  , അണ്ടർ 19 ലോകകപ്പ്

അണ്ടർ 19 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെ ആറു വിക്കറ്റുകൾക്കു തോൽപ്പിച്ച് ഫൈനലിൽ. അഫ്ഗാനിസ്ഥാന്‍ മുന്നോട്ടുവെച്ച 182 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ 75 പന്ത്‌ ബാക്കിനില്‍ക്കെ ഓസീസ്  മറികടന്നു.  

10 ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത മെര്‍ലോയുടെ ബൗളിങ് മികവാണ് അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗിനെ തകര്‍ത്തത്. തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്‌ടമായപ്പോള്‍ 119 പന്തുകളില്‍ നിന്ന് ഇക്രാം പൊരുതി നേടിയ 80 റണ്‍സാണ് അവരെ 182 റണ്‍സിലെത്തിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ തകര്‍ച്ച കൂടാതെ ലക്ഷ്യം കണ്ടു. ഓപ്പണര്‍ ജാക് എഡ്‍വാർഡ്സ് (62 പന്തില്‍ 72) ആണ് മഞ്ഞപ്പടയുടെ ടോപ്പ് സ്‌കോറര്‍.

മാക്സ് ബ്രിയന്റ് (11 പന്തിൽ നാല്), ക്യാപ്റ്റൻ ജേസൺ സങ്ക (38 പന്തിൽ 26), ജൊനാഥൻ മെർലോ (25 പന്തിൽ 17), പരം ഉപ്പല്‍ (47 പന്തിൽ 32), നഥൻ മക്സ്വീനി (39 പന്തിൽ 22) എന്നിങ്ങനെയാണ് മറ്റു ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാരുടെ സ്കോർ‌.

ചൊവ്വാഴ്ച്ച നടക്കുന്ന രണ്ടാം സെമിയില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും. ഈ സെമിയില്‍ വിജയിക്കുന്നവരുമായാകും ഓസ്‌ട്രേലിയ ഫൈനല്‍ കളിക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

സകലരും ഞെട്ടി, താരലേലത്തില്‍ അപ്രതീക്ഷിത നീക്കങ്ങള്‍; ഏറ്റവും വിലയേറിയ ഇന്ത്യൻ താരമായത് ഇദ്ദേഹം

361 ഇന്ത്യക്കാരടക്കം 580 താരങ്ങളാണ് ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 16 താരങ്ങള്‍ ...

news

ഇന്ത്യയ്ക്ക് ആശ്വാസജയം, ഷമി കൊടുങ്കാറ്റായപ്പോള്‍ മൂന്നാം ടെസ്റ്റ് ഇന്ത്യയ്ക്ക്; പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്

ദക്ഷിണാഫ്രിക്കയെ വീഴ്ത്തി മൂന്നാം ടെസ്റ്റ് വിജയിച്ച് ഇന്ത്യയ്ക്ക് ആശ്വാസ നേട്ടം. 63 ...

news

എട്ടു കോടിയുടെ താരത്തിന് ഒരു നിരാശ മാത്രം; മനസ് തുറന്ന് സഞ്ജു രംഗത്ത്

രാജസ്ഥാന്‍ റോയല്‍‌സിലേക്ക് പോകുന്നത് തറവാട്ടിലേക്ക് പോകുന്നതുപോലെയാണെന്ന് മലയാളി താരം ...

news

ഐപിഎൽ താരലേലത്തിൽ ആര്‍ക്കും വേണ്ടാത്ത താരങ്ങള്‍ ഇവരെല്ലാം

ഐപിഎൽ പതിനൊന്നാം സീസണിലെ താരലേലത്തിൽ ഇംഗ്ലണ്ട് താരം ബെന്‍ സ്‌റ്റോക്‍സ് പൊന്നും വിലയുള്ള ...

Widgets Magazine