അനിയന്‍‌മാര്‍ ലങ്ക ചുട്ടെരിച്ചു; ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍

 ലോകകപ്പ് ക്രിക്കറ്റ് , ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് , ശ്രീല
മിര്‍പുര്‍| jibin| Last Modified ചൊവ്വ, 9 ഫെബ്രുവരി 2016 (16:21 IST)
ശ്രീലങ്കയെ 97 റണ്‍സിനു തകര്‍ത്ത് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ കടന്നു. 268 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 42.4 ഓവറില്‍ 170 റണ്‍സിനു ഓള്‍ഔട്ടായി. വെസ്റ്റ് ഇന്‍ഡീസ്- ബംഗ്ലാദേശ് രണ്ടാം സെമിഫൈനല്‍ വിജയികളെ ഇന്ത്യ ഫൈനലില്‍ നേരിടും.

ഇന്ത്യയുടെ 267 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ലങ്ക ഒരിക്കലും വിജയപ്രതീക്ഷ ഉണര്‍ത്തിയില്ല. 39 റണ്‍സ് നേടിയ കമുന്ധു മെന്‍ഡിസും 38 റണ്‍സ് നേടിയ ഷാമു അഷ്ഹാനും മാത്രമാണ് പൊരുതിയത്. കൃത്യമായ ഇടവേളകളില്‍ ലങ്കയ്ക്ക് വിക്കറ്റുകള്‍ നഷ്ടമായി. ആറ് ബാറ്റ്സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റിനു 267 റണ്‍സ് നേടി. അന്‍മോല്‍പ്രീത് സിംഗ് (72), സര്‍ഫ്രാസ് ഖാന്‍ (59) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യക്ക് തുണയായത്. അന്‍മോല്‍പ്രീത് സിംഗാണ് മാന്‍ ഓഫ് ദ മാച്ച്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :