അണ്ടര്‍ 19 ലോകകപ്പ്: തുടക്കം ഗംഭീരമാക്കി നീലപ്പട; ഓസ്‌ട്രേലിയക്കെതിരെ നൂറ് റണ്‍സിന്റെ തകര്‍പ്പന്‍ ജയം

വെല്ലിങ്ടണ്‍, ഞായര്‍, 14 ജനുവരി 2018 (14:24 IST)

Widgets Magazine
under 19 world cup ,  cricket  , india ,  australia ,  prithvi shaw ,  അണ്ടര്‍ 19 ലോകകപ്പ് ,  ക്രിക്കറ്റ് ,  ഇന്ത്യ ,  ഓസ്‌ട്രേലിയ  ,  പൃഥ്വി ഷാ

അണ്ടര്‍19 ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഓസ്ട്രേലിയക്കെതിരെ നൂറു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയവുമായാണ് ഇന്ത്യന്‍ യുവനിര തുടക്കം ഗംഭീരമാക്കിയത്. ഏഴു വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സ് നേടിയാണ് നീലപ്പട കരുത്തറിയിച്ചത്. മറുപടി ബാറ്റിങിനിറങ്ങിയ ഓസ്‌ത്രേലിയക്ക് 42.5 ഓവറില്‍ 228 റണ്‍സ് മാത്രമേ നേടാനായുള്ളൂ. 
 
മൂന്നു വിക്കറ്റ് വീതം സ്വന്തമാക്കിയ നാഗര്‍കോട്ടിയും ശിവം മാവിയും ചേര്‍ന്നാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് മിന്നുന്ന തുടക്കമാണ് ലഭിച്ചത്. 29.4 ഓവറില്‍ 180 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടുണ്ടാക്കിയ നായകന്‍ പൃഥ്വി ഷായും മന്‍ജോത് കല്‍റയും ഇന്ത്യക്ക് മികച്ച അടിത്തറ നല്‍കി. പൃഥ്വി ഷാ 100 പന്തില്‍ 94 റണ്‍സ് നേടിയപ്പോള്‍ 99 പന്തില്‍ 86 റണ്‍സായിരുന്നു മന്‍ജോതിന്റെ സംഭാവന.
 
പൃഥ്വി ഷായെ പുറത്താക്കി സതര്‍ലാന്‍ഡാണ് ആ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് ക്രീസിലെത്തിയ ശുഭം ഗില്ലും തന്റെ റോള്‍ ഗംഭീരമാക്കി. 54 പന്തില്‍ 63 റണ്‍സെടുത്ത ശുഭത്തെ എഡ്വാര്‍ഡ്‌സ് പുറത്താക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിരയില്‍ 73 റണ്‍സ് നേടിയ ജാക് എഡ്വാര്‍ഡ്‌സ്, 39 റണ്‍സ് നേടിയ ബാക്‌സറ്റര്‍ ജെ ഹോള്‍ട്ട്, 38 റണ്‍സ് നേടിയ ജൊനാഥന്‍ മെര്‍ലോ എന്നിവര്‍ മാത്രമാണ് തിളങ്ങിയത്.
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

ഇതാണ് ടീം ഇന്ത്യയുടെ രഹസ്യായുധം; ആരാധകരെ അമ്പരപ്പിച്ച് നെറ്റ്‌സില്‍ പേസ് ബൗളിംഗുമായി അശ്വിന്‍

ആദ്യടെസ്റ്റിലെ പരാജയത്തിനു പകരം വീട്ടാനായി ഇന്ത്യ ഇന്ന് സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കയെ ...

news

കോഹ്‌ലിയുടെ ഇഷ്ടക്കാരെല്ലാം പുറത്തേക്ക് !; രണ്ടാം ടെസ്റ്റിനു മുമ്പായി ടീം ഇന്ത്യയില്‍ വന്‍ അഴിച്ചുപണി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ആദ്യ ടെസ്റ്റില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ ടീം ...

news

നാട്ടില്‍ കളിക്കുന്ന ടീമുമായി ദക്ഷിണാഫ്രിക്കയില്‍ കളിക്കാന്‍ കഴിയില്ല; കോഹ്‌ലിക്കെതിരെ മുന്‍ നായകന്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ അജിങ്ക്യാ രഹാനയെ ഉള്‍പ്പെടുത്താതിരുന്ന ...

news

ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു; ഇന്ത്യന്‍ താരം യൂസഫ് പഠാന് വിലക്കേര്‍പ്പെടുത്തി ബിസിസിഐ

ഉത്തേജകമരുന്നു ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് ക്രിക്കറ്റ് താരം യൂസഫ് പഠാന് ...

Widgets Magazine