ബിസിസിഐ പ്രസിഡന്‍റ് സ്ഥാനം; ഗാംഗുലി പറയുന്നതില്‍ ഒരു തരി സത്യമെങ്കിലുമുണ്ടോ ?

ഗാംഗുലി പറയുന്നതില്‍ ഒരു തരി സത്യമെങ്കിലുമുണ്ടോ ?; ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഇത്രയ്‌ക്കും കയ്‌ക്കുന്നതാണോ ?

 Sourav Ganguly , BCCI president , Ganguly , suprem court , team india , anurag thakur , BCCI , സൗരവ് ഗാംഗുലി , ബംഗാള്‍ ക്രിക്കറ്റ് , ഗാംഗുലി , ഐപിഎല്‍ , ദാദ , ഗാംഗുലി
കൊല്‍ക്കത്ത| jibin| Last Modified ബുധന്‍, 4 ജനുവരി 2017 (13:57 IST)
ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് മുൻ ഇന്ത്യൻ ക്യാപ്‌റ്റന്‍ സൗരവ് ഗാംഗുലിയെ പരിഗണിക്കുന്നതായി ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതിന് പിന്നാലെ നയം വ്യക്തമാക്കി രംഗത്ത്. ബിസിസിഐ പോലുളള വലിയ വേദികളുടെ അധ്യക്ഷനാകാനുളള യോഗ്യത തനിക്കിപ്പോഴില്ല. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് ആയിട്ട് ഇപ്പോള്‍ ഒരു വര്‍ഷം മാത്രമേ ആയിട്ടുള്ളുവെന്നും ഗാംഗുലി പറഞ്ഞു.

ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് എന്റെ പേര് ഉയര്‍ന്നുവരുന്നത് ശരിയല്ല. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനില്‍ രണ്ട് വര്‍ഷം കൂടി ബാക്കിയുണ്ട്. ഈ സാഹചര്യത്തില്‍ ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്താനുള്ള യോഗ്യത തനിക്ക് ഇപ്പോള്‍ ഇല്ലെന്നും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഗാംഗുലി പറഞ്ഞു.

ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും അനുരാഗ് ഠാക്കൂറിനെ സുപ്രീംകോടതി പുറത്താക്കിയതിന് പിന്നാലെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാംഗുലിയുടെ പേര് സജീവമായത്. ഐപിഎല്‍ ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ നടത്തുന്നതില്‍ അനിശ്ചിതത്വം നേരിടുന്ന ഈ സാഹചര്യത്തില്‍ ബിസിസിഐ പ്രസിഡന്‍റ് പദവിയിലെത്തിയാല്‍ തിരിച്ചടിയുണ്ടാക്കുമെന്ന ഭയം ഗാംഗുലിക്കുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :