ബിസിസിഐ ആവശ്യപ്പെട്ടു: ടി നടരാജനെ ടീമിൽനിന്നും ഒഴിവാക്കി തമിഴ്നാട്

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 11 ഫെബ്രുവരി 2021 (12:04 IST)
ഈ മാസം ആരംഭിക്കാനിരിക്കുന്ന വിജയ് ഹസാരെ ട്രോഫിക്കായുള്ള ടീമിൽനിന്നും ടി നടരാജനെ ഒഴിവാക്കി തമിഴ്നാട്. ബിസിസിഐയുടെ അഭ്യർത്ഥന മാനിച്ചാണ് ടീമിൽനിന്നും തമിഴ്നാട് സ്റ്റാർ പേസറെ ഒഴിവാക്കിയത്. താരത്തെ ടീമിൽനിന്നും ഒഴിവാക്കുന്നതായി ഇന്നലെ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ഏകദിന, ടി20 പരമ്പരക പരിഗണിച്ച് നടരാജനെ വിജയ് ഹസാരെ ട്രോഫിയ്ക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കണം എന്നായിരുന്നു അഭ്യർത്ഥന.

ഇത് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ അംഗീകരിയ്ക്കുകയായിരുന്നു. താരം ഈ ആഴ്ച തന്നെ ബംഗളുരു നാഷ്ണൽ ക്രിക്കറ്റ് അകാദമിയിൽ പരിശീലനത്തിന് എത്തുമെന്നാണ് റിപ്പോർട്ടുകൾ. പ്രധാന അഭ്യന്തര ടുർണമെന്റിൽനിന്നും താരത്തെ ഒഴിവാക്കണം എന്ന ബിസിസിഐ ആവശ്യപ്പെട്ടതോടെ ഇംഗ്ലണ്ടിനെതിരായ പരിമിത ഓവർ മത്സരങ്ങളിൽ നടരാജൻ ഇന്ത്യൻ ടീമിലെത്തും എന്ന് തന്നെയാണ് സൂചന നൽന്നത്. ഓസ്ട്രേലിയൻ പര്യടനത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിലേയ്ക്ക് അരങ്ങേറ്റം കുറിച്ച നടരാജൻ ഒറ്റ ടൂർണമെന്റുകൊണ്ട് തന്നെ ഇന്ത്യയുടെ സൂപ്പർ താരമായി മാറിയിരുന്നു. ഒരു ഏകദിനത്തിലും ഒരു ടെസ്റ്റിലും മൂന്ന് ടി 20 മത്സരങ്ങളിലുമാണ് താരം ഇന്ത്യൻ ടീമിന്റെ ഭാഗമായത്. ആദ്യ ഏകദിനത്തിൽ രണ്ടും, ആദ്യ ടെസ്റ്റിൽ മൂന്നും വിക്കറ്റുകൾ വീഴ്ത്തിയ നടരാജൻ മൂന്ന് ടി20 മത്സരങ്ങളിൽനിന്നുമായി ആറു വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :