ബോര്‍ഡ് ഒടുവില്‍ നയം വ്യക്തമാക്കി, വഴിമാറിക്കൊടുത്ത് ദില്‍ഷന്‍; ലങ്കന്‍ ടീമില്‍ ഇനി ആരുണ്ട്

തിലകരത്‌നെ ദില്‍ഷന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു

   tilak ratna dilshan , Sreelanka , dilshan , cricket , തിലകരത്‌നെ ദില്‍ഷന്‍ , ലങ്കന്‍ ക്രിക്കറ്റ് , ശ്രീലങ്ക , ഓസ്‌ട്രേലിയ , ട്വന്റി- 20  , വിരമിക്കല്‍ ,  ഏകദിനം , ജയവര്‍ധനെ, കുമാര്‍ സങ്കക്കാര
കൊളംബോ| jibin| Last Modified വ്യാഴം, 25 ഓഗസ്റ്റ് 2016 (18:09 IST)
ശ്രീലങ്കന്‍ താരം തിലകരത്‌നെ ദില്‍ഷന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് മരതകദ്വീപിന്റെ പരിചയസമ്പന്നനായ ഓപ്പണിംഗ് ബാറ്റ്സ്മാൻ പാഡഴിക്കുന്നത്.

ഓസ്‌ട്രേലിയ്‌ക്കെതിര സ്വന്തം നാട്ടില്‍ നടക്കുന്ന ഈ പരമ്പര തന്റെ അവസാനത്തേതായിരിക്കും എന്ന് ദില്‍ഷന്‍ തന്നെയാണ് അറിയിച്ചത്. ഏകദിന പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. തുടര്‍ന്ന് പരമ്പരയും നടക്കും. ഞായറാഴ്ച ധാംബുള്ളയിലാണ് മൂന്നാം ഏകദിനം. ട്വന്റി–20 പരമ്പരയിലെ ആദ്യ മത്സരം സെപ്റ്റംബർ ഒൻപതിന് കൊളംബോയിൽ നടക്കും.

സമീപകാലത്തായി മികച്ച ഫോമിലാണ് ദില്‍ഷന്റെ കളി. എന്നാല്‍ ശ്രീലങ്കയ്ക്ക് പ്രതിഭാധനരായ യുവതാരങ്ങളെ കിട്ടിയത് ദില്‍ഷന് മേല്‍ സമ്മര്‍ദ്ദം കൂട്ടി. ഇതാണ് അദ്ദേഹത്തിന്റെ വിരമിക്കല്‍ തീരുമാനത്തിന് കാരണമായതെന്നാണ് വിവരം. മഹേള ജയവര്‍ധനെ, കുമാര്‍ സങ്കക്കാര എന്നിവര്‍ക്ക് പിന്നാലെ ദില്‍ഷന്‍ കൂടി വിട പറയുന്നതോടെ തീര്‍ത്തും യുവതാരങ്ങളുടെ ഒരു നിരയാകും.

329 ഏകദിന മത്സരങ്ങളിൽ നിന്നായി 39.26 ശരാശരയിൽ 10,248 റൺസ് ദിൽഷൻ സ്കോർ ചെയ്തിട്ടുണ്ട്. ഇതിൽ 22 സെഞ്ചുറികളും 47 അർധ സെഞ്ചുറികളും ഉൾപ്പെടുന്നു. 78 ട്വന്റി–20യിൽ നിന്നായി 1,884 റൺസും നേടി. ഏകദിനത്തിൽ 106 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. 87 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ദിൽഷൻ 5,492 റൺസ് നേടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :