‘ലോകകപ്പ് ഇന്ത്യക്കായിരിക്കില്ല; കോഹ്‌ലിയുടെ ടീമിനേക്കാള്‍ കരുത്ത് അവര്‍ക്ക്’; പ്രവചനവുമായി ഗവാസ്‌കര്‍

  sunil gavaskar , world cup , team india , cricket , england , kohli , വിരാട് കോഹ്‌ലി , ഇംഗ്ലണ്ട് , ലോകകപ്പ് , ബംഗ്ലാദേശ് , സുനില്‍ ഗവാസ്‌കര്‍
മുംബൈ| Last Modified ശനി, 16 ഫെബ്രുവരി 2019 (16:53 IST)
ഇംഗ്ലണ്ട് ലോകകപ്പില്‍ ഭൂരിഭാഗം താരങ്ങളും വിരാട് കോഹ്‌ലിക്കും സംഘത്തിനും സാധ്യത കല്‍പ്പിക്കുമ്പോള്‍ ലോകകപ്പ് നേടാനുള്ള സാധ്യത ഇന്ത്യക്ക് കുറവാണെന്ന് മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ രംഗത്ത്.

ഇത്തവണത്തെ ലോകകപ്പ് ഇംഗ്ലണ്ടിനാകുമെന്നാണ് ഗവാസ്‌കര്‍ വ്യക്തമാക്കുന്നത്. ആതിഥേയര്‍ എന്ന നിലയിലും മികച്ച ടീം ആയതുമാണ് അവര്‍ക്ക് നേട്ടമാകുന്നത്. ഇംഗ്ലണ്ടിന് ശേഷം രണ്ടാം സ്ഥാനം മാത്രമാണ് ഇന്ത്യക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

2015ലെ ലോകകപ്പില്‍ ബംഗ്ലാദേശിനോട് തോറ്റ് ലീഗ് റൗണ്ടില്‍ പുറത്തായതിന് പിന്നാലെ ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റില്‍ മാറ്റങ്ങള്‍ വരുത്തി. മികച്ച ഓപ്പണര്‍മാര്‍ക്ക് പുറമെ ശക്തമായ ബോളര്‍മാരും മധ്യനിരയും അവര്‍ക്കുണ്ട്. നാട്ടില്‍ നടക്കുന്ന ടൂര്‍ണമെന്റ് കൂടിയായതിനാല്‍ ഇംഗ്ലണ്ട് കൂടുതല്‍ കേമന്മാര്‍ ആകുമെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.

2017ലും 2018ലും ഇംഗ്ലണ്ടില്‍ ഏകദിന പരമ്പര കളിച്ചതോടെ ആ നാട്ടിലെ സാഹചര്യം മനസിലാ‍ക്കിയതാണ് ഇന്ത്യക്ക് നേട്ടമാകുന്നത്. സ്‌റ്റീവ് സ്‌മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ മടങ്ങിയെത്തുന്നതോടെ ഓസ്‌ട്രേലിയ ശക്തരാകും. ഇന്ത്യ, ഇംഗ്ലണ്ട്, പാകിസ്ഥാന്‍, ഓസ്ട്രേലിയ എന്നിവരാകും ലോകകപ്പ് സെമിയില്‍ കളിക്കുകയെന്നും മുന്‍ ഇന്ത്യന്‍ താരം പ്രവചിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :