സങ്കടമില്ല, ആ നിമിഷങ്ങൾ എന്റെ മനസിൽ പതിഞ്ഞിട്ടുണ്ട്: ലോകകപ്പിലെ വിഖ്യാതമായ 175 റൺസ് ഇന്നിങ്സിനെ പറ്റി കപിൽ ദേവ്

അഭിറാം മനോഹർ| Last Modified വെള്ളി, 25 മാര്‍ച്ച് 2022 (20:12 IST)
1983ലെ ലോകകപ്പിലെ നിർണായകമായ മത്സരത്തിൽ
175 റൺസുമായി റെക്കോർഡ് പ്രകടനമായിരുന്നു ഇന്ത്യൻ നായകനും ഇതിഹാസ താരവുമായ കപിൽ ദേവ് നടത്തിയത്. ലോകകപ്പിൽ ഇന്ത്യ പുറത്താകില്ലെന്ന് ഉറപ്പിക്കുക മാത്രമല്ല ലോകകപ്പിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന നേട്ടവും മത്സരത്തിൽ കപിൽ ദേവ് സ്വന്തമാക്കിയിരുന്നു.

റെക്കോർഡ് നേട്ടം സ്വന്തമാക്കിയെങ്കിലും വിഖ്യാതമായ ആ ഇന്നിങ്‌സ് റെക്കോർഡ് ചെയ്യപ്പെട്ടിരുന്നില്ല. ലോകകപ്പിൽ ദുർബലരായ സിം‌ബാബ്‌വെയും ഇന്ത്യയും തമ്മിലുള്ള മത്സരത്തിന് പകരം ക്രിക്കറ്റിലെ വൻ ശക്തികളുടെ പോരാട്ടമായിരുന്ന ഓസീസ്-വിൻഡീസ് മത്സരമായിരുന്നു അന്ന് ബിബിസി റെക്കോർഡ് ചെയ്‌തത്.

ഇപ്പോഴിതാ മത്സരം റെക്കോർഡ് ചെയ്യപ്പെട്ടില്ല എന്നതിൽ സങ്കടമില്ല എന്ന് പ്രതികരിച്ചിരിക്കുകയാണ് ഇതിഹാസ താരമായ കപിൽദേവ്. പലരും ഇക്കാര്യത്തിൽ സങ്കടമില്ലേ എന്ന് എന്നോട് ചോദിക്കാറുണ്ട്. എന്നാൽ സങ്കടമില്ല എന്നാണ് ഞാൻ മറുപടി നൽകുക. കാരണം ആ മത്സരം എന്റെ മനസിൽ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. കപിൽ പറഞ്ഞു.

മത്സരത്തിൽ 9 റൺസിന് 4 എന്ന നിലയിൽ ഇന്ത്യ തകർന്നടിഞ്ഞപ്പോഴാണ് കപിൽ ദേവ് ക്രീസിലെത്തുന്നത്. 60 ഓവറിൽ ഇന്ത്യ ബാറ്റിങ് അവസാനിപ്പിക്കുമ്പോൾ 266ന് 8 എന്നതായിരുന്നു ഇന്ത്യൻ സ്കോർ. മത്സരത്തിൽ 31 റൺസിന് വിജയിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :