ടെസ്റ്റ് റാങ്കിങ്ങ്: പാക്കിസ്ഥാൻ സ്പിന്നർ യാസിര്‍ ഷായെ പിന്തള്ളി രവിചന്ദ്ര അശ്വിൻ ഒന്നാമത്

ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിൻ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി.

dubai, test ranking, yasir sha, ravichandra aswin ദുബായ്, ടെസ്റ്റ് റാങ്കിങ്ങ്, യാസിര്‍ ഷാ, രവിചന്ദ്ര അശ്വിൻ
ദുബായ്| സജിത്ത്| Last Modified ബുധന്‍, 27 ജൂലൈ 2016 (10:19 IST)
ഇന്ത്യന്‍ സ്പിന്നര്‍ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി. വെസ്റ്റ് ഇൻഡീസിനെതിരെ ആദ്യ ക്രിക്കറ്റ് ടെസ്റ്റിലെ മിന്നൽ പ്രകടനത്തോടെയാണ് പാക്കിസ്ഥാൻ സ്പിന്നർ യാസിർ ഷായെ മറികടന്ന് അശ്വിന്‍ ഒന്നാമതെത്തിയത്.

ഓൾറൗണ്ടർമാരുടെ ലിസ്റ്റിലും ഒന്നാം സ്ഥാനത്ത് അശ്വിൻ തന്നെയാണ്. ജയിംസ് ആൻഡേഴ്സൺ, സ്റ്റുവർട്ട് ബ്രോഡ്, ഡെയ്ൽ സ്റ്റെയ്ൻ എന്നിവരാണ് അശ്വിനു പിന്നിലുള്ള ബൌളര്‍മാര്‍. ഇംഗ്ലണ്ടിനെതിരെ പാക്കിസ്ഥാൻ പരാജയപ്പെട്ട ഓൾഡ് ട്രാഫഡ് ടെസ്റ്റിലെ മോശം പ്രകടനം ഷായെ അഞ്ചാം സ്ഥാനത്തേക്കു പിന്തള്ളി.

നിലവില്‍ അശ്വിനും ആൻഡേഴ്സണും തമ്മിൽ ഒരു പോയിന്റ് മാത്രം വ്യത്യാസമേയുള്ളൂ. പോയിന്റ് അടിസ്ഥാനത്തിൽ ഏറെ പിന്നിലാണെങ്കിലും ഇന്ത്യൻ താരം രവീന്ദ്ര ജഡേജയാണ് റാങ്കിങ്ങിൽ ആറാം സ്ഥാനത്ത്. സെഞ്ചുറി പ്രകടനത്തോടെ ബാറ്റിങ്ങ് റാങ്കിങ്ങിലും മൂന്നു സ്ഥാനങ്ങൾ കയറി 45‍‍ാം സ്ഥാനത്താണ് അശ്വിൻ.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :