ഇതൊന്നും വലിയ കാര്യമല്ല, യഥാര്‍ത്ഥ വെല്ലുവിളികള്‍ വരാനിരിക്കുന്നതേയുള്ളൂ; ഇന്ത്യന്‍ ടീമിനു മുന്നറിയിപ്പുമായി മുന്‍ ക്രിക്കറ്റ് ഇതിഹാസം

കുല്‍ദീപ് ഇനിയും കഴിവ് തെളിയിക്കാനുണ്ടെന്ന് ബിഷന്‍ സിങ് ബേദി

Kuldeep Yadav ,  Indian cricket team ,  Kishan Sing Bedi ,  ഇന്ത്യന്‍ ടീം  ,  ബിഷന്‍ സിങ് ബേദി  ,  ഹാട്രിക്ക് ,  കുല്‍ദീപ് യാദവ്
സജിത്ത്| Last Modified തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2017 (10:37 IST)
നിലവില്‍ മികച്ച ഫോമിലുള്ള ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി സ്പിന്‍ ബോളിങ്ങിലെ ഇന്ത്യന്‍ ഇതിഹാസം ബിഷന്‍ സിങ് ബേദി. നിലവിലെ ഇന്ത്യന്‍ ടീം മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. എന്നാല്‍ അവര്‍ ഇതുവരെ വെല്ലുവിളികളൊന്നും അഭിമുഖീകരിച്ചിട്ടില്ല. അടുത്ത വര്‍ഷം വിദേശ പര്യടനങ്ങള്‍ നടത്തുമ്പോഴുള്ള വെല്ലുവിളികളാണ് ഇനി പരിഹരിക്കാനുള്ളതെന്നും ബേദി വ്യക്തമാക്കി.

ഏകദിന ക്രിക്കറ്റില്‍ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായ കുല്‍ദീപിനെ പുകഴ്ത്താന്‍ സമയമായിട്ടില്ലെന്നും ബേദി പറഞ്ഞു. ഒരു ദിവസം 40ഉം 50ഉം ഒവറുകള്‍ എറിയുന്നതാണ് കാണേണ്ടത്. കാര്യങ്ങളെല്ലാം പ്രതികൂലമാകുന്ന സമയത്താണ് യഥാര്‍ത്ഥ വെല്ലുവിളികള്‍ നേരിടേണ്ടി വരുക. അന്ന്നായിരിക്കും മാധ്യമങ്ങള്‍ അവനെ വേട്ടയാടുകയെന്നും ബേദി കൂട്ടിച്ചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :