തമീം ഇഖ്ബാലിനു മുന്നില്‍ ചരിത്രം വഴിമാറി; പഴങ്കഥയായത് ജയസൂര്യയുടെ റെക്കോര്‍ഡ്

ബുധന്‍, 24 ജനുവരി 2018 (10:33 IST)

Tamim Iqbal , Sanath Jayasuriya , Cricket , Record , തമീം ഇഖ്ബാല്‍ , സനത് ജയസൂര്യ , ക്രിക്കറ്റ് , റെക്കോര്‍ഡ്

ക്രിക്കറ്റ് ചരിത്രത്തിലെ പുതിയൊരു നേട്ടത്തിനുടമയായി ബംഗ്ലാദേശ് ഓപ്പണര്‍ തമീം ഇഖ്ബാല്‍. ഒരു വേദിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യയുടെ റെക്കോര്‍ഡാണ് തമീം പഴങ്കഥയാക്കിയത്. സിംബാബ്‌വെയ്‌ക്കെതിരെ നടന്ന മത്സരത്തിലായിരുന്നു തമിം ഈ തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയത്. 
 
കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ജയസൂര്യ നേടിയ 2514 റണ്‍സെന്ന നേട്ടമാണ് ധാക്കയിലെ ഷേര്‍ ഈ ബംഗ്ലാ സ്റ്റേഡിയത്തില്‍ 2549 റണ്‍സ് നേടി തമീം മറികടന്നത്. ഇരു താരങ്ങളും ഇടം കൈയ്യന്‍ ബാറ്റ്‌സ്മാന്മാരും ഓപ്പണര്‍മാരുമാണെന്നുള്ളതാണ് ഈ റെക്കോര്‍ഡിലെ കൗതുകകരമായ മറ്റൊരു കാര്യം. 
 
71 മത്സരങ്ങളില്‍ നിന്നായി നാല് സെഞ്ചുറികളും, 19 അര്‍ദ്ധ സെഞ്ചുറികളും ഉള്‍പ്പെടെ ജയസൂര്യ 2514 റണ്‍സ് സ്വന്തമാക്കിയപ്പോള്‍‍, 74 മത്സരങ്ങളില്‍ നിന്നായി അഞ്ച് സെഞ്ചുറികളും, 16 അര്‍ദ്ധ സെഞ്ചുറികളുമടക്കമാണ് തമീം ഇഖ്ബാല്‍ 2549 റണ്‍സ് സ്വന്തം പേരിലാക്കിയത്.
 
ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 2464 റണ്‍സ് നേടിയ പാക് ബറ്റ്സ്മാന്‍ ഇന്‍സമാം ഉള്‍ ഹഖും ധാക്കയിലെ ഷേര്‍ ഇ ബംഗ്ലാ സ്റ്റേഡിയത്തില്‍ത്തന്നെ 2369 റണ്‍സ് നേടിയ ഷക്കീബ് അല്‍ഹസനുമാണ് ഈ പട്ടികയില്‍ മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്. 
 
അതേസമയം ഒരു വേദിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ മുന്നിലുള്ളത് സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെയാണ്. ഷാര്‍ജയില്‍ കളിച്ച 42 മത്സരങ്ങളില്‍ 1778 റണ്‍സ് സ്വന്തമാക്കിയ സച്ചിന് ഇക്കാര്യത്തില്‍ ലോകത്ത് പന്ത്രണ്ടാം സ്ഥാനമാണുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

‘കോഹ്‌ലിയുടെ ക്യാപ്‌റ്റന്‍ സ്ഥാനം ഏതുനിമിഷവും തെറിക്കും’; വെളിപ്പെടുത്തലുമായി മുന്‍ താരം

ഇന്ത്യന്‍ ഡ്രസിംഗ് റൂമില്‍ കോഹ്‌ലിക്കെതിരെ സംസാരിക്കുന്ന ആരുമില്ല. അദ്ദേഹത്തിന്റെ കളി ...

news

രഹാനയ്‌ക്ക് പരിഗണനയില്ല, രോഹിത് എങ്ങനെ ടീമിലെത്തി ?; തുറന്ന് പറഞ്ഞ് ര​വി ശാ​സ്ത്രി രംഗത്ത്

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ര​ണ്ടു ടെ​സ്റ്റു​ക​ളി​ൽ രോ​ഹി​ത് ശ​ർ​മ്മയെ ...

news

തകര്‍പ്പന്‍ സെഞ്ചുറിയുമായി തിരിച്ചുവരവറിയിച്ച് റെയ്‌ന; സ്വന്തമാക്കിയത് ടി-20യിലെ നാലാം സെഞ്ചുറി

ടി-20 ക്രിക്കറ്റില്‍ മറ്റൊരു തകര്‍പ്പന്‍ സെഞ്ചുറിയുമായി സുരേഷ് റെയ്ന. സയ്യിദ് മുഷ്താഖ് ...

news

ഒടുവില്‍ ഓസീസ് ക്യാപ്‌റ്റനും കുടുങ്ങി; ‘ഞാന്‍ അങ്ങനെ ചെയ്യില്ല’ - ഏറ്റുപറച്ചിലുമായി സ്‌മിത്ത്

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ സ്‌റ്റീവ് സ്‌മിത്ത് പുതിയ വിവാദത്തില്‍. ...

Widgets Magazine