കോഹ്‌ലിപ്പട ഈ ജേഴ്‌സിയണിഞ്ഞാല്‍ രാജ്യത്തെ സാമ്പത്തികം തകരുമോ ?; ബിസിസിഐയെ വെള്ളം കുടിപ്പിച്ച് സംഘപരിവാര്‍

കോഹ്‌ലിപ്പട ഈ ജേഴ്‌സിയണിഞ്ഞാല്‍ രാജ്യത്തെ സാമ്പത്തികം തകരുമോ ?

   virat kohli , team india , Oppo , smart phone , Swadeshi Jagaran Manch , BJP , Vijay Goel , BCCI , Cricket , china , ജാഗരണ്‍ മഞ്ച് , ചൈനീസ് സ്‍മാര്‍ട്ട്ഫോണ്‍ , ജേഴ്‍സി , ഇന്ത്യ , വിരാട് കോഹ്‌ലി , ബിജെപി , നരേന്ദ്ര മോദി
മുംബൈ| jibin| Last Modified ശനി, 6 മെയ് 2017 (13:15 IST)
ചൈനീസ് സ്‍മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഒപ്പോ ടീം ഇന്ത്യയുടെ പുതിയ സ്പോണ്‍സര്‍മാരായതിന് എതിര്‍പ്പ് പ്രകടിപ്പിച്ച് സംഘപരിവാര്‍ പോഷക സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് രംഗത്ത്.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ അണിയുന്ന ജേഴ്‌സിയില്‍ ഓപ്പോയുടെ ലോഗോ പതിപ്പിക്കുന്നതാണ് ജാഗരണ്‍ മഞ്ചിനെ ചൊടിപ്പിച്ചത്. ഇക്കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് കായിക വകുപ്പ് മന്ത്രി വിജയ് ഗോയലിന് ജാഗരണ്‍ മഞ്ച് കത്ത് നല്‍കി.



ഇന്ത്യയിലെ ഏറ്റവും വലിയ കായിക വിനോദമായ ക്രിക്കറ്റിന് രാജ്യത്ത് വലിയ സ്വാധീനമാണ്. താരങ്ങള്‍ക്ക് വന്‍ പരിവേഷമാണ് ഇവിടെ ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ ഒപ്പോയുടെ ലോഗോ പതിച്ച ജേഴ്‍സി ടീം അംഗങ്ങള്‍ അണിഞ്ഞാല്‍ അത് രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കും. ഇത് ഇന്ത്യയുടെ തദ്ദേശ വ്യവസായം തകര്‍ക്കുമെന്നും ജാഗരണ്‍ മഞ്ച് വ്യക്തമാക്കുന്നു.

ഇന്ത്യന്‍ വ്യവസായങ്ങള്‍ തകരുന്ന സാഹചര്യമാണ് ഉള്ളതെന്നും ജാഗരണ്‍ മഞ്ച് പറയുന്നു. സ്റ്റാര്‍ ഇന്ത്യയുമായുള്ള കരാര്‍ അവസാനിച്ചതോടെയാണ് ഒപ്പോയുമായി 1079 കോടി രൂപയുടെ കരാറില്‍ ബി സി സി ഐ ഒപ്പിട്ടത്. അഞ്ചുവര്‍ഷത്തേക്കാണ് കരാര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :