ടീമില്‍ നിന്ന് ഇഷാന്തിനെ എത്രയും പെട്ടെന്ന് പുറത്താക്കണം: ഗാവസ്കര്‍

 ഇഷാന്ത് ശർമ്മ , ഓസ്ട്രേലിയ , ക്രിക്കറ്റ് , സുനിൽ ഗാവസ്കര്‍
ബ്രസ്ബേൻ| jibin| Last Modified വ്യാഴം, 22 ജനുവരി 2015 (10:49 IST)
ഇന്ത്യന്‍ ടീമിലെ സീനിയറായ ബൗളർ ഇഷാന്ത് ശർമ്മയെ ടീമില്‍ നിന്ന് എത്രയും പെട്ടെന്ന് ഒഴിവാക്കണമെന്ന് സുനിൽ ഗാവസ്കര്‍. അനുഭവങ്ങളിൽ നിന്ന് ഒന്നും പഠിക്കാത്ത ബൗളറാണ് അദ്ദേഹം. ഇത്തരത്തില്‍ അദ്ദേഹവുമായി മുന്നോട്ട് പോയാല്‍ പരാജയം തന്നെയായിരിക്കും ഇനിയും ഫലം.

ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ടീം പതിവായി തോല്‍‌വി ഏറ്റുവാങ്ങാന്‍ കാരണം അനുഭവങ്ങളിൽ നിന്ന് ഒന്നും പഠിക്കാത്ത ബൗളർമാരാണ്. ഇവരാണ് ടീമിനെ സ്ഥിരമായി തോൽവിയിലേക്ക് നയിക്കുന്നത്. കൂട്ടത്തില്‍ ദയനീയമായ പ്രകടനം നടത്തുന്നത് ഇഷാന്ത് ശർമ്മയാണെന്നും സുനിൽ ഗാവസ്കര്‍ പറഞ്ഞു. ഈ കാരണത്താല്‍ തന്നെ അദ്ദേഹത്തെ ടീമില്‍ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :