ദക്ഷിണാഫ്രിക്കക്കെതിരെ ഓസീസിന് തകര്‍പ്പന്‍ വിജയം

മെല്‍ബണ്‍| Last Modified ശനി, 22 നവം‌ബര്‍ 2014 (12:10 IST)

ദക്ഷിണാഫ്രിക്കക്കെതിരെ ഓസ്ട്രേലിയയ്ക്കു മൂന്നു വിക്കറ്റ് ജയം. ഇതോടെ അഞ്ചു മത്സരങ്ങളുണ്ടായിരുന്ന ക്രിക്കറ്റ് പരമ്പര 3-1ന് ഓസീസ് സ്വന്തമാക്കി.

സ്റ്റീവന്‍ സ്മിത്തിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഓസിസിനെ വിജയത്തിലെത്തിച്ചത്. സ്റ്റീവന്‍ സ്മിത്ത് 112 പന്തില്‍ 104 റണ്‍സെടുത്തു.
കുറിച്ച 268 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ ഓസിസിന്റെ തുടക്കം പിഴച്ചു.
98 റണ്‍സെടുക്കുന്നതിനിടയില്‍ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഡിവില്ലിയേഴ്സ് 91 റണ്‍സെടുത്തു.

എന്നാല്‍
ആറാം വിക്കറ്റില്‍ സ്റ്റീവന്‍ സ്മിത്തും വിക്കറ്റ് കീപ്പര്‍ മാറ്റ് വേയ്ഡും ചെര്‍ന്നെടുത്ത 121 റണ്‍സ് കൂട്ടുകെട്ട് ഓസ്ട്രേലിയയെ വിജയത്തിലെത്തിക്കുകയായിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :