ഡങ്കി കൊതുകുകളുടെ വളര്‍ത്തുകേന്ദ്രമാണ് വീട്; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്ക് നോട്ടീസ്

വീട് ഡങ്കി കൊതുകുകളുടെ വളര്‍ത്തുകേന്ദ്രം; സൗരവ് ഗാംഗുലിക്ക് നോട്ടീസ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നോട്ടീസ്

കൊല്‍ക്കത്ത| AISWARYA| Last Updated: ശനി, 25 നവം‌ബര്‍ 2017 (10:15 IST)
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്ക് കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നോട്ടീസ് അയച്ചു. വീട്ടില്‍ ഡങ്കി കൊതുകുകള്‍ പെറ്റുപെരുകുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗാംഗുലിക്ക് നോട്ടീസ്. ബഹലയിലുള്ള ഗാംഗുലിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.

നവംബര്‍ 19ന് നടത്തിയ പരിശോധനയില്‍ ഗാംഗുലിയുടെ വീട്ടില്‍ വലിയ തോതില്‍ ഡെങ്കി കൊതുകുകളെ കണ്ടെത്തിയെന്ന് കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മെമ്പര്‍ അറിയിച്ചു. ഗാംഗുലിയുടെ സഹോദരന്‍ സ്‌നേഹാശിഷ് ഗാംഗുലി ഡെങ്കി ബാധയെ തുടര്‍ന്ന് ചികിത്സയിലാണ്. ഇതേ തുടര്‍ന്നാണ് അധികൃതര്‍ ഇവിടെ പരിശോധന നടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :