ഒന്നിൽ പിഴച്ചാൽ മൂന്ന്, മൂന്നിലും പിഴച്ച ധവാന്റെ അവസാന ഓപ്ഷനിത്

Last Modified ബുധന്‍, 14 ഓഗസ്റ്റ് 2019 (15:35 IST)
വിന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയിൽ ആരാധകരുടെ പ്രതീക്ഷകൾ അപ്പാടെ തെറ്റിച്ചവരുടെ കൂട്ടത്തിൽ ശിഖർ ധവാനുമുണ്ട്. കഴിഞ്ഞ ലോകകപ്പിനിടെ കൈക്ക് പരിക്കേറ്റ് മടങ്ങേണ്ടി വന്ന ധവാന്റെ മടങ്ങിവരവിൽ പ്രതിക്ഷയർപ്പിച്ചിരുന്നവർക്ക് വിശ്വസിക്കാനാകുന്നതല്ല താരത്തിന്റെ ഈ മാറ്റം.

വിന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയിൽ 1, 23, 3 എന്നിങ്ങനെയായിരുന്നു ധവാന്റെ സ്കോറുകൾ. കഴിഞ്ഞ ഏകദിനത്തിൽ 2 റൺസിനു പുറത്താവുകയും ചെയ്തിരുന്നു. ഇനി വരുന്ന ടെസ്റ്റ് മത്സരത്തിനു താരമില്ല. ചുരുക്കി പറഞ്ഞാൽ, തിരിച്ച് വരവിനു ശേഷം ഇതുവരെ മികച്ചൊരു ഇന്നിംഗ്സ് പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ലാത്ത താരത്തിന്റെ അവസാനത്തെ ഓപ്ഷനാണ് ഇന്ന് നടക്കാനിരിക്കുന്ന മാച്ച്.

തിരിച്ച് വരവിൽ ഇനി ന്യായീകരിക്കാൻ ധവാന് മുന്നിൽ മറ്റൊരു ഓപ്ഷൻ ഉണ്ടാവുകയില്ല. കാരണം, പുതിയ താരങ്ങളെ പരീക്ഷിക്കാനൊരുങ്ങുന്ന സമയമായതിനാൽ മികച്ച പ്രകടനം കാഴ്ച വെച്ചാൽ മാത്രമേ അടുത്ത പരമ്പരകളിലേക്ക് കടക്കാനാകൂ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :