യുവതാരത്തിന്റെ മിന്നും ഫോം; അഡ്‌ലെയ്‌ഡില്‍ രോഹിത് പുറത്തിരുന്നേക്കും

യുവതാരത്തിന്റെ മിന്നും ഫോം; അഡ്‌ലെയ്‌ഡില്‍ രോഹിത് പുറത്തിരുന്നേക്കും

  Rohit Sharma , team india , cricket , Adelaide Test , hanuma vihari , Australia , വിരാട് കോഹ്‌ലി , ഓസ്‌ട്രേലിയ , ഹനുമാ വിഹാരി , വിരാട് കോഹ്‌ലി , ഇംഗ്ലണ്ട് , രോഹിത് ശര്‍മ്മ
അഡ്‌ലെയ്‌ഡ്| jibin| Last Modified ബുധന്‍, 5 ഡിസം‌ബര്‍ 2018 (16:50 IST)
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്‌റ്റിനുള്ള 12 അംഗ ഇന്ത്യന്‍ ടീമിനെ നായകന്‍ വിരാട് കോഹ്‌ലി പ്രഖ്യാപിച്ചതിനു പിന്നാലെ മറ്റൊരു താലവേദന. ആറാം നമ്പരിനെ ചൊല്ലിയാണ് ടീം മാനേജ്‌മിന്റില്‍ ആശങ്ക ശക്തമായത്.

ആരാധകരുടെ പ്രിയതാരം രോഹിത് ശര്‍മ്മയും ആഭ്യന്തര ക്രിക്കറ്റില്‍ ശക്തമായ റെക്കോര്‍ഡുള്ള ഹനുമാ
വിഹാരിയും തമ്മിലാണ് ആറാം നമ്പരിനായി മത്സരം നടക്കുന്നത്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്ലേയിംഗ് ഇലവനില്‍ നിന്നും ഹിറ്റ്‌മാന്‍ പുറത്താകുമെന്നാണ് സൂചന.

വിദേശ പരമ്പരകളിലെ മോശം റെക്കോര്‍ഡാണ് രോഹിത്തിന് തിരിച്ചടിയാകുന്നത്. ഏഴാം നമ്പരില്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ റിഷഭ് പന്ത് എത്തുന്നതാണ് മറ്റൊരു കാരണം. ബോളര്‍മാരെ കടന്നാക്രമിക്കുന്ന പന്ത് ഏഴാം സ്ഥാനത്ത് ഇറങ്ങുമ്പോള്‍ എന്തിനാണ് രോഹിത് എന്ന ചോദ്യവും ഉയരുന്നുണ്ട്.

ഓള്‍ റൌണ്ട് മികവാണ് ഹനുമാ വിഹാരിക്ക് നേട്ടമാകുന്നത്. ബാറ്റ്‌സ്‌മാന്‍ എന്ന നിലയിലും വിശ്വസിക്കാവുന്ന
അഞ്ചാം ബൗളറായും യുവതാരത്തെ ഉപയോഗിക്കാന്‍ സാധിക്കും. ഇംഗ്ലണ്ട് പര്യടനത്തില്‍ ഓവലില്‍ അരങ്ങേറ്റം കുറിച്ച വിഹാരി ആദ്യ ഇന്നിംഗ്‌സില്‍ 56 റണ്‍സും 37 റണ്‍സിന് മൂന്ന് വിക്കറ്റും വീഴ്‌ത്തിയിരുന്നു.

കണക്കുകള്‍ രോഹിത്തിന് അനുകൂലമല്ലാത്തതിനാല്‍ ഒന്നാം ടെസ്‌റ്റില്‍ താരം പുറത്തിരുന്നേക്കും. അഡ്‌ലെയ്‌ഡ് ടെസ്‌റ്റില്‍ വിഹാരി കളിക്കുകയും മത്സരത്തില്‍ ഇന്ത്യ ജയിക്കുകയോ, സമനിലയില്‍ എത്തുകയോ ചെയ്‌താല്‍ ഹിറ്റ്‌മാന്‍ ഓസീസ് പര്യടനത്തില്‍ കളിക്കാനുള്ള സാധ്യത വിരളമാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :