ഇഷ്‌ടബോളര്‍ ആ പാകിസ്ഥാന്‍ താരം; വെളിപ്പെടുത്തലുമായി ധവാന്‍

  shikhar dhawan , team india , cricket , kohli , pakistan , shoaib ather , പാകിസ്ഥാന്‍ , ഇന്ത്യ , ഷൊയ്ബ് അക്തര്‍ , ശിഖര്‍ ധവന്‍
റാഞ്ചി| Last Updated: വ്യാഴം, 7 മാര്‍ച്ച് 2019 (17:25 IST)
തന്റെ ഇഷ്‌ട ബോളര്‍ ആരെന്ന് പറഞ്ഞ് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. ക്രിക്കറ്റ് പ്രേമികളുടെ ഇഷ്‌ടതാരവും മുന്‍ പാകിസ്ഥാന്‍ പേസറുമായ ഷൊയ്ബ് അക്തറാണ് തനിക്ക് ഇഷ്‌ടപ്പെട്ട ബോളര്‍ എന്നാണ് ധവാന്‍ പറഞ്ഞത്.

ഇഷ്‌ടബോളര്‍ അക്തറാണെന്ന് വെളിപ്പെടുത്തിയ ധവാന്‍ നേരിടാന്‍ പേടി തോന്നിയ ബോളര്‍ ആരാണെന്ന് പറയാന്‍ മടികാണിച്ചു. ഈ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു അദ്ദേഹം.

ഐപിഎല്‍ ടൂര്‍ണമെന്റില്‍ അക്തറിനെതിരെ കളിക്കാന്‍ ധവാന് സാധിച്ചിരുന്നു. അന്ന് ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ താരമായിരുന്നു ധവാന്‍. ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പായിരുന്നു ഈ നിമിഷം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :