ടീമില്‍ നിന്ന് തന്നെ പുകച്ചു ചാടിക്കാനുള്ള ചരട് വലിച്ചത് സ്‌റ്റീവോയാണ്; ടീമിന്റെ നേട്ടങ്ങളല്ലായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം- ഷെയ്‌‌ന്‍ വോണ്‍ തുറന്നടിക്കുന്നു

  ഷെയ്‌‌ന്‍ വോണ്‍ , സ്‌റ്റീവോ , ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് , ക്രിക്കറ്റ്
സിഡ്‌നി| jibin| Last Updated: ചൊവ്വ, 9 ഫെബ്രുവരി 2016 (15:09 IST)
ഓസ്‌ട്രേലിയയുടെ മികച്ച നായകന്മാരില്‍ ഒരാളായ സ്‌റ്റീവോയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മഞ്ഞപ്പടയുടെ സ്‌പിന്‍
ഇതിഹാസം ഷെയ്‌‌ന്‍ വോണ്‍ രംഗത്ത്. തനിക്കൊപ്പം കളിച്ച ഏറ്റവും സെല്‍‌ഫിഷായിട്ടുള്ള താരമായിരുന്നു സ്‌റ്റീവോ. ടീമിന്റെ നേട്ടങ്ങളേക്കാള്‍ അദ്ദേഹത്തിന് വലുത് സ്വന്തം നേട്ടങ്ങളും വിജയങ്ങളുമായിരുന്നുവെന്നും വോണ്‍ പറഞ്ഞു.

1999ല്‍ വെസ്‌റ്റ് ഇന്‍ഡീസിനെതിരെയുള്ള അവസാന ടെസ്‌റ്റില്‍ നിന്ന് തന്നെ ഒഴിവാക്കിയ സ്‌റ്റീവോയുടെ നടപടിയാണ് അദ്ദേഹത്തോടെ വെറുപ്പ് തോന്നാനുണ്ടായ പ്രധാനകാരണം. അന്ന് ടീമില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ നിരാശയും വിഷമവും പിടികൂടിയിരുന്നു. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയാറാകാതിരുന്ന താന്‍ ശക്തമായി തിരിച്ചുവന്നുവെന്നും വോണ്‍ പറഞ്ഞു. തന്നെ ടീമില്‍ നിന്ന് പുകച്ചു ചാടിക്കാന്‍ ശ്രമിച്ചത് സ്‌റ്റീവോ ആയിരുന്നുവെന്നും സ്‌പിന്‍ ഇതിഹാസം പറഞ്ഞു.

ടീമില്‍ നിന്ന് പുറത്തായതോടെയാണ് ശക്തമായി തിരിച്ചെത്തിയതും ടീമില്‍ നിന്ന് ഒഴിവാക്കാന്‍ പറ്റാത്ത താരമായി താന്‍ വളര്‍ന്നതെന്നും വോണ്‍ വ്യക്തമാക്കി. ടീമില്‍ നിന്നുള്ള പുറത്താകല്‍ കരിയറിനെ മാറ്റിമറിച്ചു. ഒരു ടെലിവിഷന്‍ പരിപാടിക്കിടെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :