ലങ്കയ്ക്ക് മേൽക്കൈ; തിരിച്ചുവരാന്‍ ദക്ഷിണാഫ്രിക്ക

 ദക്ഷിണാഫ്രിക്ക , ശ്രീലങ്ക , കൊളംബോ , ജയവർദ്ധന , ഹാഷിം അംല
കൊളംബോ| jibin| Last Modified ശനി, 26 ജൂലൈ 2014 (10:23 IST)
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് മുന്‍ തൂക്കം. സെഞ്ച്വറി നേടിയ ജയവർദ്ധനയുടെ (165) മികവില്‍ ആദ്യ ഇന്നിംഗ്സിൽ 421റൺസ് നേടി.

രണ്ടാം ദിനം കളിയവസാനിക്കുബോള്‍ ഒന്നാം ഇന്നിംഗ്സിൽ 98/3 എന്ന നിലയിലാണ്. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ദക്ഷിണാഫ്രിക്ക ലങ്കയെക്കാൾ 323 റൺസ് പിറകിലാണ്.

ക്യാപ്ടൻ ഹാഷിം അംലയും (46) എബി ഡിവില്ലിയേഴ്സും (11) ആണ് ക്രീസിൽ. അൽവാരോ പീറ്റേഴ്സൺ (2), എൽഗാർ (1), സുപ്ളെസിസ് (36) എന്നിവരാണ് പുറത്തായ ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാൻമാർ. രണ്ടാം ദിനം 305/5 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് തുടങ്ങിയ ലങ്ക 421ന് ആൾ ഔട്ടാവുകയായിരുന്നു. നിരോഷൻ ദിക്പാല 72 റൺസെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :