4.20കോടി തിളക്കത്തിലും സഞ്ജു കൂളാണ്; താരലേലത്തിന് ശേഷം സഞ്ജു പറഞ്ഞ രസകരമായ കാര്യം

 ഐ പി എല്‍ താരലേലം , സഞ്ജു വി സാംസണ്‍ , ക്രിക്കറ്റ് , ഐ പി എല്‍ ക്രിക്കറ്റ്
തിരുവനന്തപുരം| jibin| Last Modified ശനി, 6 ഫെബ്രുവരി 2016 (15:11 IST)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഒമ്പതാം സീസണിലേക്കുള്ള താരലേലത്തില്‍ പുതിയ ടീമിനൊപ്പം ചേരാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് മലയാളി താരം സഞ്ജു വി സാംസണ്‍. ഈ സീസണില്‍ മികച്ച പ്രകടനം നടത്താന്‍ തനിക്ക് സാധിക്കുമെന്നാണ് ലേലത്തിന് പിന്നാലെ യുവതാരം പറഞ്ഞത്. കൂടുതല്‍ മലയാളി താരങ്ങള്‍ ഐപിഎല്ലിലേക്ക് എത്തുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. പുതിയ ടീമായ രാജ്കോട്ടും തനിക്കായി ലേലം വിളിച്ചതില്‍ സന്തോഷം തോന്നിയെന്നും
സഞ്ജു പറഞ്ഞു.

രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള 4.20 കോടി രൂപയ്‌ക്കാണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സഞ്ജുവിനെ സ്വന്തമാക്കിയത്. ഓസ്ട്രേലിയന്‍ ഓള്‍ റൌണ്ടര്‍ ഷെയ്ന്‍ വാട്സണാണ് വില കൂടിയ താരമായി മാറിയത്. ഒന്‍പതര കോടിക്ക് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സാണ് അദ്ദേഹത്തെ സ്വന്തമാക്കിയത്.

യുവരാജ് സിംഗിനെ ഏഴ് കോടിക്കും ആശിഷ് നെഹ്റയെ 5.50 കോടിക്കും സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. ഇംഗ്ളണ്ട് താരം കെവിന്‍ പീറ്റേഴ്സണെ 3.50 കോടിക്കും ഫാസ്റ് ബൌളര്‍ ഇഷാന്ത് ശര്‍മയെ 3.80 കോടിക്കും പൂനെ സ്വന്തമാക്കി. വെസ്റ് ഇന്‍ഡീസ് ഓപ്പണര്‍ ഡെയ്ന്‍ സ്മിത്ത്, ദക്ഷിണാഫ്രിക്കന്‍ പേസ് ബൌളര്‍ ഡെയ്ല്‍ സ്റെയിന്‍ എന്നിവരെ 2.30 കോടി വീതം നല്‍കി രാജ്കോട്ട് ടീം സ്വന്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :