ഇതിഹാസങ്ങളെ തരിപ്പണമാക്കാന്‍ സച്ചിന്‍ വീണ്ടും ക്രീസിലേക്ക്

 ക്രിക്കറ്റ്  , സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ , ട്വന്റി-20 , ഷെയ്ന്‍ വോണ്‍
വാഷിങ്ടണ്‍| jibin| Last Modified ചൊവ്വ, 6 ഒക്‌ടോബര്‍ 2015 (18:14 IST)
ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശമായി ഇതിഹാസ താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ വീണ്ടും ക്രീസിലേക്ക്. ഓൾ സ്റ്റാർ ലീഗ് എന്ന പേരിട്ടിരിക്കുന്ന ലീഗിന് നേതൃത്വം വഹിക്കുന്നത് സച്ചിനും ഓസീസ് സ്‌പിന്‍ ഇതിഹാസം ഷെയ്ന്‍ വോണുമാണ്. അടുത്തമാസം 11ന് ഹൂസ്റ്റണിലെ മിനിറ്റ് മെയ്ഡ് പാര്‍ക്കിലും 14ന് ലോസാഞ്ചല്‍സിലെ ഡോഡ്ജര്‍ സ്‌റ്റേഡിയത്തിലും തുടര്‍ന്നുള്ള മത്സരങ്ങള്‍ നടക്കും.

ആധുനിക ക്രിക്കറ്റിലെ പ്രമുഖരായ താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ലീഗ് ഫോര്‍മാറ്റിലുള്ളതാണ്. മൂന്നു മൽസരങ്ങളാണ് നടക്കുന്നത്. നവംബർ ഏഴിനാണ് അദ്യ മൽസരം നടക്കുക. രണ്ടാം മൽസരം പതിനൊന്നിനും മൂന്നാം മൽസരം പതിനാലിനും നടക്കും.

അമേരിക്കയിലെ ജനങ്ങളെ ക്രിക്കറ്റിലൂടെ ആനന്ദിപ്പിക്കാനും അവരെ ക്രിക്കറ്റിലേക്ക് തിരിക്കുന്നതിനും വേണ്ടിയാണ് അമേരിക്കയില്‍ ഓൾ സ്റ്റാർ ലീഗ് ആരംഭിക്കുന്നതെന്ന് സച്ചിന്‍ വാള്‍ സ്ട്രീറ്റ് ജേണലിനോട് പറഞ്ഞു. ഇതുവഴി അമേരിക്കന്‍ ജനതയെ ക്രിക്കറ്റിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നും ക്രിക്കറ്റ് ഇതിഹാസം പ്രകടിപ്പിച്ചു.

സച്ചിനും വോണും നയിക്കുന്ന ടീമുകള്‍ തമ്മിലുള്ള പോരാട്ടമാകും ലീഗിലുണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ലീഗില്‍ വാസിം അക്രം, ബ്രയാന്‍ ലാറ, ജാക്ക് കാലിസ്, മഹേള ജയവര്‍ധനെ, മൈക്കല്‍ വോന്‍ തുടങ്ങിയ താരങ്ങളും ഉണ്ടാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :