കേട്ടറിവിനേക്കാള്‍ വലുതാണ് ഹോട്ടല്‍ വെയ്‌റ്ററുടെ വാക്കുകള്‍; സച്ചിന്റെ കരിയര്‍ മാറി മറിഞ്ഞത് ഇങ്ങനെ!

മുംബൈ, ചൊവ്വ, 31 ജനുവരി 2017 (13:53 IST)

Widgets Magazine
 Sachin tenduker , cricket , team india , sachin , hotel waiter , sachin bating , സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍ , മുംബൈ , സച്ചിന്‍ , എൽബോ ഗാർഡ് , സച്ചിൻ ബൈ സ്പാർട്ടൻ , സച്ചിന്റെ കരിയര്‍

ഉപദേശം സ്വീകരിക്കാനുള്ള വലിയ മനസുണ്ടാകുക എന്നത് പ്രധാന കാര്യമാണെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍. ചെന്നൈയിലെ ഒരു ഹോട്ടലില്‍ വെച്ച് അവിടുത്തെ ഒരു വെയ്‌റ്റര്‍ നല്‍കിയ ഉപദേശമാണ് കരിയറില്‍ വഴിത്തിരിവായത്. ഇന്നും ആ നിമിഷം ഓര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈയിലെ ഒരു ഹോട്ടലില്‍ ഇരിക്കവെ അവിടെ ജോലി ചെയ്യുന്ന ഒരു വെയ്‌റ്റര്‍ അടുത്തുവന്ന് നിങ്ങൾക്ക് എതിർപ്പില്ലെങ്കിൽ ഒരു കാര്യം പറയട്ടെ എന്നു ചോദിച്ചു. എന്റെ ബാറ്റിംഗിനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. സംസാരിക്കാന്‍ ഞാന്‍ അനുവാദം നല്‍കിയതോടെ അദ്ദേഹം എന്നോട് പറഞ്ഞു, താങ്കളുടെ എൽബോ ഗാർഡാണ് ബാറ്റിംഗിനു തടസമെന്ന് അയാൾ എന്നോടു പറഞ്ഞു. ആ വാക്കുകള്‍ കാര്യമാക്കിയില്ലെങ്കിലും പിന്നീട് എനിക്ക് പ്രശ്‌നം മനസിലായെന്നും സച്ചിന്‍ പറഞ്ഞു.

അതിന് ശേഷം ഒരിക്കല്‍ ബാറ്റ് ചെയ്യുമ്പോള്‍ പന്ത് എൽബോ ഗാർഡിൽ ഇടിച്ചു. ശക്തമായ വേദനയാണ് അനുഭവപ്പെട്ടത്.  എൽബോ ഗാർഡ് ബാറ്റിംഗിന്  തടസമാണെന്ന് അന്നെനിക്കു ബോധ്യമായി. അദ്ദേഹത്തിന്‍റെ നിഗമനം പൂർണമായി ശരിയായിരുന്നുവെന്നും സച്ചിൻ പറഞ്ഞു.

മുംബൈയിൽ സച്ചിന്‍റെ ഉടമസ്ഥതയിൽ കായിക ഉപകരണങ്ങളുടെയും വസ്ത്രങ്ങളുടെയും ശേഖരം പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്ന പേരിലാണ് ശേഖരം പുറത്തിറക്കിയിരിക്കുന്നത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

കളിക്കേണ്ടത് ആരോടാണെന്ന് അറിയാമോ ?; കോഹ്‌ലിക്ക് സംഘത്തിനും ശക്തമായ മുന്നറിയിപ്പുമായി സച്ചിന്‍ - പ്രശ്‌നം ഗുരുതരം

ടെസ്‌റ്റ് ക്രിക്കറ്റില്‍ ജയങ്ങള്‍ സ്വന്തമാക്കി മുന്നേറുന്ന വിരാട് കോഹ്‌ലിയുടെ ടീം ...

news

ബിസിസിഐ ഭരണത്തിന്​ ​നാലംഗ പാനൽ; വിനോദ്​ റായ്​ തലവൻ

മുന്‍ സിഎജി വിനോദ് റായ്‌യെ ഇന്ത്യൻ ക്രിക്കറ്റ്​ കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) ...

news

തന്ത്രങ്ങളുടെ ആശാന്‍ വീണ്ടും വിശ്വരൂപം പുറത്തെടുത്തു; കൊച്ചു കുട്ടിയെപ്പോലെ കോഹ്‌ലി എല്ലാം അനുസരിച്ചപ്പോള്‍ ജയം ഇന്ത്യക്ക്!

അവസാന ഓവര്‍വരെ നാടകീയത നിറഞ്ഞു നിന്ന ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ട്വന്റി -20യില്‍ ഫീല്‍‌ഡില്‍ ...

Widgets Magazine