ഇന്ത്യന്‍ ടീമിനെ ആശ്വസിപ്പിച്ച് സച്ചിന്‍

 ലോകകപ്പ് ക്രിക്കറ്റ് , സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ , ഇന്ത്യ ഓസ്ട്രേലിയ സെമി
മുംബൈ| jibin| Last Updated: വെള്ളി, 27 മാര്‍ച്ച് 2015 (14:25 IST)
സെമിയില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ട്
ലോകകപ്പില്‍ നിന്ന് പുറത്തു പോയ ഇന്ത്യന്‍ ടീമിനെ ആശ്വസിപ്പിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ രംഗത്ത്. മികച്ച പ്രകടനം കാഴ്‌ചവെച്ച ശേഷമാണ് ടീം ഇന്ത്യ അവസാന നിമിഷം പുറത്തായതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു പ്രതികരണം.

ലോകകപ്പില്‍ ഒരു കളി പോലും തോല്‍ക്കാതെയായിരുന്നു ഇന്ത്യ സെമിയില്‍ എത്തിയത്. തോല്‍വി ദു:ഖകരമാണെങ്കിലും ഇന്ത്യ നടത്തിയത് അസാധ്യ പ്രകടനമായിരുന്നെന്നും ആരാധകര്‍ ഇന്ത്യയുടെ കളി ആസ്വദിച്ചിട്ടുണ്ടെന്നും സച്ചിന്‍ തന്റെ ട്വീറ്റില്‍ പറയുന്നു.

ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലില്‍ ഓസ്ട്രേലിയയോട് 95 റണ്‍സിനാണ് ഇന്ത്യ തോറ്റത്. തോല്‍‌വിയെ തുടര്‍ന്ന് ഇന്ത്യന്‍ ടീമിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടന്നത്. ചില മുതിര്‍ന്ന താരങ്ങളും ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തില്‍ ആശങ്ക അറിയിച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :