സച്ചിന്‍ - ദ്രാവിഡ് കൂട്ടുകെട്ട് പഴങ്കഥയായി

  സച്ചിൻ , രാഹുൽ ദ്രാവിഡ് , ദക്ഷിണാഫ്രിക്ക , ഡോൾഫിൻസ്
ദക്ഷിണാഫ്രിക്ക| jibin| Last Updated: ഞായര്‍, 19 ഒക്‌ടോബര്‍ 2014 (12:35 IST)
1999ൽ തെൻഡുൽക്കറും രാഹുൽദ്രാവിഡും ചേർന്ന് നിശ്ചിത ഓവർ ക്രിക്കറ്റിൽ സൃഷ്ടിച്ച 331 റണ്ണിന്റെ കൂട്ടുകെട്ട് തകർന്നു. ദക്ഷിണാഫ്രിക്കൻ ആഭ്യന്തര ഏകദിന ചാമ്പ്യൻഷിപ്പിൽ ഇന്നലെ നടന്ന ഡോൾഫിൻസ് ക്ളബിന്റെ മോർനെ വാൻവിങ്ക് - കാമറോൺ ഡെൽപോർട്ട് സഖ്യമാണ് ഓപ്പണിംഗിൽ പുറത്താകാതെ 367 റണ്ണടിച്ചത്.

ഡോൾഫിൻസിന്റെ നായകനായ വാൻവിങ്ക് 175 റണ്ണും ഡെൽപോർട്ട് 169 റണ്ണും നേടി. അവസാന 10 ഓവറിൽ ഇവർ 129 റണ്ണാണ് അടിച്ചുകൂട്ടിയത്. ഏകദിന ക്രിക്കറ്റിന്റെ 32 വർഷത്തെ ചരിത്രത്തിലെ ഏത് വിക്കറ്റിലെയും ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :