ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം; ഹിറ്റ്മാന് വീണ്ടും സെഞ്ച്വറി

വെള്ളി, 13 ജൂലൈ 2018 (08:06 IST)

ഹിറ്റ്മാൻ രോഹിത് ശർമയുടെ ചുമലിലേറി ഇന്ത്യ. രോഹിതിന്റെ സെഞ്ച്വറി മികവില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 269 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നപ്പോള്‍ വിജയം എട്ട് വിക്കറ്റിന്. 
 
114 ബോളില്‍ പുറത്താകാതെ 137 റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടെ ബാറ്റിങ് പ്രകടനമാണ് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായകമായത്. ഇംഗ്ലണ്ട്- 268 റൺസെടുത്തപ്പോൾ ഇന്ത്യ-269-2 (40.1) റൺസ് സ്വന്തമാക്കി ജയം ഉറപ്പിക്കുകയായിരുന്നു.  
 
ഏകദിന മത്സരങ്ങളില്‍ തന്റെ 18ആം സെഞ്ച്വറി നേടി രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ കുല്‍ദീപ് യാദവിനൊപ്പം ഇന്ത്യയുടെ വിജയ ശില്‍പ്പി. ഇക്കഴിഞ്ഞ ട്വന്റി20 പരമ്പരയിലും രോഹിത് സെഞ്ച്വറി നേടിയിരുന്നു. 75 റണ്‍സെടുത്ത് കോഹ്ലിയും മികച്ച പ്രകടനം പുറത്തെടുത്തു.
 
നേരത്തെ ടി20 പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. മൂന്ന് ഏകദിന മത്സരങ്ങളുള്ള പരമ്പര സ്വന്തമാക്കാനായാല്‍ ഏകദിന റാങ്കിങില്‍ ഒന്നാംസ്ഥാനത്തേക്കു കയറാന്‍ ഇന്ത്യക്കു സാധിക്കും. നിലവില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്ന ഇംഗ്ലണ്ടും തൊട്ടുതാഴെയുള്ള ഇന്ത്യയും തമ്മില്‍ നാലു പോയിന്റിന്റെ വ്യത്യാസം മാത്രമേയുള്ളൂ. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര തൂത്തുവാരാനായാല്‍ ഇംഗ്ലണ്ടിനെ പിന്തള്ളി ഇന്ത്യക്കു ഒന്നാം റാങ്കിലെത്താം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

കടമ്പകൾ മറികടന്നു; സഞ്ജു ഇനി ഇന്ത്യൻ ടീമിൽ കളിക്കും

ഇന്ത്യൻ പ്രധാന ടീമിൽ കളിക്കാൻ കടാക്കേണ്ട ഫിറ്റ്നസ് അഗ്നി പരീക്ഷ കടന്ന് മലയാളി ക്രിക്കറ്റ് ...

news

അതികഠിനമെങ്കിലും ‘യോ യോ’ പുഷ്‌പം പോലെ മറികടന്ന് ഷമി; ടീം ഇന്ത്യക്ക് ആശ്വാസം

ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീമിന് ആശ്വാസം പകരുന്ന ...

news

പാകിസ്ഥാന്‍ ‘കടക്കാന്‍’ കോഹ്‌ലിക്കാകുമോ ?; റാങ്കിംഗില്‍ ഇന്ത്യ കുതിക്കുന്നു - തിരിച്ചടിയില്‍ തളര്‍ന്ന് ഓസീസ്

ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ് എന്നിവരാണ് റാങ്കിംഗിൽ യഥക്രമം 4 മുതൽ ...

news

രോഹിത് സെഞ്ചുറി നേടിയപ്പോള്‍ ഞെട്ടിപ്പിക്കുന്ന റെക്കോര്‍ഡ് നേട്ടവുമായി ധോണി

വിമര്‍ശനം ശക്തമാകുമ്പോള്‍ പ്രകടനം കൊണ്ട് മറുപടി പറയുക എന്നതാണ് മഹേന്ദ്ര സിംഗ് ധോണിയുടെ ...

Widgets Magazine