ഋഷികേശ് കനിത്കര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

Last Modified വെള്ളി, 3 ജൂലൈ 2015 (10:20 IST)
ഇന്ത്യന്‍ മുന്‍ ഓള്‍റൗണ്ടര്‍ ഋഷികേശ് കനിത്കര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നു കനിത്കര്‍
നേരത്തെ വിരമിച്ചിരുന്നു.
കനിത്കര്‍ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്നുമുള്ള തന്റെ വിരമിക്കല്‍ തീരുമാനം ബിസിസിഐയെ അറിയിച്ചു. ഇന്ത്യക്കു വേണ്‌ടി 34 അന്താരാഷ്ട്ര മത്സരങ്ങളും രണ്‌ടു ടെസ്റ്റു മത്സരങ്ങളും 41 കാരനായ ഈ ഓള്‍റൌണ്‌ടര്‍ കളിച്ചിട്ടുണ്‌ട്‌.

1998ലെ ഇന്‍ഡിപെന്‍ഡന്‍സ് കപ്പ് ഫൈനലില്‍ പാക്കിസ്ഥാനെതിരെ അവസാന പന്തില്‍
വിജയ ബൗണ്ടറി നേടിയാണ് കനിത്കര്‍ ശ്രദ്ധിക്കപ്പെട്ടത്. ഏകദിനത്തില്‍ 57 റണ്‍സും ടെസ്‌റ്റില്‍ 45 റണ്ണുമാണ്‌ കനിത്‌കറുടെ ഉയര്‍ന്ന സ്‌കോര്‍. ഓഫ്‌ സ്‌പിന്നര്‍ കൂടിയായിരുന്ന കനിത്‌കര്‍ ഏകദിനത്തില്‍ 17 വിക്കറ്റുകളും നേടിയിട്ടുണ്‌ട്‌. രണ്‌ടായിരത്തോടെ ടീമില്‍ നിന്നു പുറത്തായി.
രഞ്ജിയില്‍ രാജസ്ഥാന്‍ തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളില്‍ കിരീടം നേടിയപ്പോള്‍ നായകന്‍ കനിത്കറായിരുന്നു. രഞ്ജിയിലെ റണ്‍വേട്ടയിലും സെഞ്ച്വറികളുടെ എണ്ണത്തിലും മൂന്നാമതെത്താന്‍ കനിത്കറിനായി.വിരമിച്ച ശേഷം പരിശീലനത്തിലും കമന്ററിയിലും ശ്രദ്ധിക്കാനാണ് കനിത്കറിന്റെ തീരുമാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :