ധോണിയേക്കാള്‍ കേമനോ ?; പന്തിന്റെ ഭാവി പ്രവചിച്ച് പോണ്ടിംഗ്

ധോണിയേക്കാള്‍ കേമനോ ?; പന്തിന്റെ ഭാവി പ്രവചിച്ച് പോണ്ടിംഗ്

 ricky ponting , rishabh pant , team india , cricket , ധോണി , മഹേന്ദ്ര സിംഗ് ധോണി , ഋഷഭ് പന്ത് , റിക്കി പോണ്ടിംഗ്
സിഡ്നി| jibin| Last Modified ശനി, 5 ജനുവരി 2019 (07:48 IST)
ഇന്ത്യന്‍ ക്രിക്കറ്റിന് നേട്ടങ്ങള്‍ മാത്രം സമ്മാനിച്ച മഹേന്ദ്ര സിംഗ് ധോണിയേക്കാള്‍ മികച്ച താരമായി ഋഷഭ് പന്ത് മാറുമെന്ന് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്. ടെസ്‌റ്റില്‍ ധോണിയേക്കാള്‍ കൂടുതല്‍ സെഞ്ചുറികള്‍ പന്ത് സ്വന്തമാക്കും. പ്രതിഭാധനനായ കളിക്കാരനാണ് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പറെന്നും അദ്ദേഹം പറഞ്ഞു.

ബോളിംഗിനെയും കളിയേയും മനസിലാക്കിയാണ് പന്ത് ബാറ്റ് വീശുന്നത്. അവന്‍ സ്‌പിന്നര്‍മാരെ സമര്‍ഥമായി നേരിടുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നും. ടെസ്‌റ്റില്‍ ധോണിയേക്കാള്‍ സെഞ്ചുറികള്‍ ഋഷഭ് നേടുമെന്ന കാര്യം ഉറപ്പാണെന്നും പോണ്ടിംഗ് വ്യക്തമാക്കി.

ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി ഒരുപാട് മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ കഴിവുള്ള കളിക്കാരനാണ് പോണ്ടിംഗ്. കീപ്പിംഗ് മെച്ചപ്പെടുത്തുമെന്നും. മികച്ച കീപ്പറാവുന്നതിനൊപ്പം റിഷഭ് പന്തിന്റെ ബാറ്റിംഗും മെച്ചപ്പെടുമെന്നും മുന്‍ ഓസീസ് നായകന്‍ കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :