ഐസിസിയും പറഞ്ഞു ഈ ഇന്ത്യന്‍ താരമാണ് സൂപ്പര്‍; ഒടുവില്‍ തീരുമാനമായി

ഐസിസിയുടെ തീരുമാനം ഞെട്ടിക്കുന്നതല്ല; ഈ ഇന്ത്യന്‍ താരമാണ് സൂപ്പര്‍

 Ravichandran Ashwin , virat kohli , ICC Cricketer of the Year , ICC , team india , ഐസിസി , വിരാട് കോഹ്‌ലി , ക്വിന്റണ്‍ ഡി​ കോക്ക് , മിസ്​ബ ഉൾ ഹക്ക് , കോഹ്‌ലി , വെസറ്റ്​ ഇൻഡീസ്​
ദുബായ്‌| jibin| Last Modified വ്യാഴം, 22 ഡിസം‌ബര്‍ 2016 (14:14 IST)
ടീം ഇന്ത്യയുടെ ജയങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സ്‌പിന്നര്‍ ആര്‍ അശ്വിനെ ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുത്തു. ഇന്ത്യന്‍ ടെസ്‌റ്റ് നായകന്‍ വിരാട് കോഹ്‌ലിയെ ഐസിസിയുടെ എകദിന ടീമി​ന്റെ നായകനായും തെരഞ്ഞെടുത്തു.


കഴിഞ്ഞ വര്‍ഷത്തെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ അശ്വിനെ തുണച്ചപ്പോള്‍ തുടര്‍ച്ചയായി ടീമിന് ജയം നേടി കൊടുത്തതാണ് കോഹ്‌ലിയെ തുണച്ചത്. ഇരുവരും തുടരുന്ന മികച്ച പ്രകടനമാണ് ഇന്ത്യയുടെ ടെസ്‌റ്റ് മത്സരങ്ങളുടെ ജയത്തിന്റെ ആധാരം.

ദക്ഷിണാഫ്രിക്കൻ താരം ക്വിന്റണ്‍ ഡി​ കോക്കാണ്​ മികച്ച എകദിന താരം. വെസറ്റ്​ ഇൻഡീസ്​ താരം കാർലോസ്​ ബ്രത്ത്​വെയിറ്റിനെ മികച്ച ട്വന്റി-20 താരമായും തെരഞ്ഞെടുത്തു.

ബംഗ്ലാദേശി​ന്റെ മുസ്​തഫുർ റഹ്​മാനാണ്​ എമർജിംഗ്​ ക്രിക്കറ്റർ ഓഫ്​ ദ ഇയർ. പാക്​ ക്രിക്കറ്റ്​ താരം മിസ്​ബ ഉൾ ഹക്കിനാണ്​ സ്​പിരിറ്റ്​ ഓഫ്​ ദ ഇയർ പുരസ്​കാരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :