രവീന്ദ്ര ജഡേജയെ അവഹേളിച്ചു; അന്‍ഡേഷ്സണെതിരെ വിലക്കിന് സാധ്യത

ലണ്ടന്‍| Last Updated: ബുധന്‍, 16 ജൂലൈ 2014 (10:36 IST)

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനിടയില്‍ ഇന്ത്യന്‍ താരം ജഡേജയെ അവഹേളിച്ചതിന് ഇംഗ്ലണ്ട് താരം ജെയിംസ് ആന്‍ഡേഴ്സണെതിരെ ഇന്ത്യന്‍ ടീം ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ പരാതിപ്പെട്ടു.

ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിന്റെ രണ്ടാം ദിവസം ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോഴാണ് സംഭവം നടന്നത്. ഡ്രസിംഗ് റൂമിന്റെ വരാന്തയില്‍ വച്ച് ജഡേജയും ആന്റേഴ്‌സണും തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു. ജഡേജക്കതിരെ ആന്റേഴ്‌സണ്‍ മോശം പരാമര്‍ശങ്ങള്‍ നടത്തുകയും പിന്നീട് പിടിച്ച് തള്ളുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ രവീന്ദ്ര ജഡേജയ്ക്കെതിരെ പരാതിയുമായി ഐസിസി യെ സപീപിക്കന്‍ തീരുമാനിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്.ആന്‍ഡേഷസണ്‍ ചെയ്തത് ലവല്‍ ത്രീ വിഭാഗത്തില്‍ പെടുന്ന കുറ്റമാണ് ഇത് തെളിയിക്കപ്പെട്ടാല്‍ ആന്‍ഡേസണ്‍ വിലക്ക് നേരിടേണ്ടി വരും






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :