ഫ്ളച്ചര്‍ മാറുന്നു; രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ കോച്ചായേക്കും

 രാഹൂല്‍ ദ്രാവിഡ് , ബിസിഐ , ഇന്ത്യന്‍ ക്രിക്കറ്റ്
മുംബൈ| jibin| Last Updated: വെള്ളി, 22 ഓഗസ്റ്റ് 2014 (12:37 IST)
ന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ടീം ക്യാപ്‌റ്റനുമായിരുന്ന രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചാക്കാന്‍ സാധ്യത. ഒക്ടോബര്‍ മാസം നടക്കുന്ന ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് മത്സരത്തില്‍ രാഹുല്‍ ദ്രാവിഡ് ടീമിന്റെ കോച്ചായി ചുമതലയേല്‍ക്കുമെന്നാണ് അറിയുന്നത്.

നിലവിലെ പരിശീലകന്‍ ഡങ്കന്‍ ഫ്ളച്ചറിറ്റെ പ്രകടനം മോശമാണെന്ന് ഇംഗ്ളണ്ടിൽ നടന്ന ടെസ്‌റ്റ് തോല്‍‌വിയെ തുടര്‍ന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ കോച്ചായി ദ്രാവിഡിനെ ബിസിസിഐ കൊണ്ടു വരുന്നത്. ഇംഗ്ളണ്ടിൽ നടക്കാന്‍ പോകുന്ന ഏകദിന കളികളില്‍ ദ്രാവിഡ് പരിശീലകനാകില്ല. ഒക്ടോബറിലെ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് മത്സരത്തില്‍ പരിശീലകനോ ടീമിലെ പ്രധാന ഉപദേശകനോ അദ്ദേഹം ആയേക്കുമെന്നാണ് സൂചന.

ഇംഗ്ളണ്ടിൽ നടന്ന ആദ്യ രണ്ടു കളികളില്‍ ടീമിനൊപ്പം ദ്രാവിഡ് ഉണ്ടായിരുന്നു. ആദ്യ കളിയില്‍ ടീം സമനിലയിലും രണ്ടാമത്തെ കളിയില്‍ ടീം ജയം നേടുകയും ചെയ്തിരുന്നു. ഈ വേളയില്‍ ദ്രാവിഡ് ടീമിന്റെ മുഖ്യ ഉപദേഷ്ടാവായിരുന്നു. ഇതാണ് ദ്രാവിഡിനെ പുതിയ കോച്ച് ആക്കാന്‍ ആലോചിക്കാന്‍ കാരണം.

നേരത്തെ രാഹുല്‍ ദ്രാവിഡിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായി പരിഗണിച്ചിരുന്നു. തനിക്ക് താല്‍പ്പര്യമില്ലെന്നും താന്‍ ആവശ്യ സന്തര്‍ഭങ്ങളില്‍ ടീമിനൊപ്പം ചേര്‍ന്നുകൊള്ളാമെന്നുമായിരുന്നു ദ്രാവിഡ് പറഞ്ഞിരുന്നത്. കൂടാതെ ഇപ്പോള്‍ ടീമില്‍ കളിക്കുന്ന ഭൂരിഭാഗം അംഗങ്ങളുമായും ദ്രാവിഡ് ഡ്രസിംഗ് റൂം പങ്കിട്ടുണ്ടെന്നതും കോച്ചായി തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണമായി തീരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :