അഭിമാനം രക്ഷിക്കാന്‍ പാകിസ്ഥാന്‍,ജയിക്കാനുറച്ച് സിംബാബ്‌വെ

ബ്രിസ്ബേന്‍| vishnu| Last Modified ഞായര്‍, 1 മാര്‍ച്ച് 2015 (10:38 IST)
ലോകകപ്പ് ക്രിക്കറ്റില്‍ സിംബാബ്വെയ്ക്കെതിരെ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുത്തു. ബ്രിസ്ബേനിലെ ഗബ്ബയിലാണ് മല്‍സരം. കളിച്ച രണ്ടു മല്‍സരങ്ങളിലും തോറ്റ പാകിസ്ഥാന് ഈ മല്‍സരം നിര്‍ണായകമാണ്. പാക്ക് ടീമില്‍ യൂനിസ്ഖാനെ ഒഴിവാക്കി രഹത് അലിയെ ഉള്‍പ്പെടുത്തി.

ഇന്ത്യയോടും വെസ്റ്റ് ഇന്‍ഡീസിനൊടും പരാജയപ്പെട്ടതിനാല്‍ ഈ മത്സരത്തില്‍ കൂടി പരാജയപ്പെട്ടാല്‍ പാകിസ്ഥാന്റെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ അസ്തമിക്കും. പാക് ടീമിന്റെ തുടര്‍ച്ചയുള്ള പരാജയത്തിന് പിന്നലെ ടീമില്‍ പടലപ്പിണക്കവും ഉണ്ടായിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനാല്‍ ഈ മത്സരവിജയം പാകിസ്ഥാന് അഭിമാന പ്രശ്നമാണ്.

അതേസമയം സിംബാബ്വെയ്ക്കും ഈ മത്സര വിജയം ക്വാര്‍ട്ടര്‍ പ്രവേശനത്തിന് അത്യന്താപേക്ഷിതമാണ്. നിലവില്‍ മൂന്നുകളികളില്‍ നിന്നായി ഒരുജയം മാത്രമേ ടീമിനുള്ളു. എന്നാല്‍ പാകിസ്ഥാനാണ് വിജയസാധ്യത കല്‍പ്പിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :