പാകിസ്ഥാനെതിരെ സിംബാബ്വെയ്ക്ക് 236 റണ്‍സ് വിജയലക്ഷ്യം

ബ്രിസ്‌ബെയ്ന്‍| Last Updated: ഞായര്‍, 1 മാര്‍ച്ച് 2015 (17:13 IST)
ലോകകപ്പ് ക്രിക്കറ്റില്‍
പാകിസ്ഥാനെതിരെ സിംബാബ്വെയ്ക്ക് 236 റണ്‍സ് വിജയലക്ഷ്യം. പാകിസ്ഥാന്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സെടുത്തു. ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖിന്റേയും ( 73)
വാലറ്റത്ത് വഹാബ് റിയാസിന്റേയും
(54) അര്‍ധസെഞ്ച്വറികളാണ് പാകിസ്ഥാനെ ഭേതപ്പെട്ട സ്കോറിലെത്തിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ നാലു റണ്ണെടുക്കുന്നതിനിടെ ഓപ്പണര്‍മാരായ നസിര്‍ ജംഷദിന്റേയും (1) അഹമ്മദ് ഷെഹ്‌സാദിന്റേയും (0) വിക്കറ്റുകള്‍ നഷ്ടമായി.

സ്കോര്‍
58 ല്‍ നില്‍ക്കെ ഹാരിസ് സൊഹൈലിന്റെ (27) വിക്കറ്റും പാകിസ്ഥാന് നഷ്ടമായി. പിന്നീട് വന്ന മിസ്ബ ഉള്‍ ഹഖിന്റെ പക്വതയോടെ ബാറ്റ് വീശിയപ്പോള്‍
പാകിസ്ഥാന്‍ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറുകയായിരുന്നു. ടീം സ്‌കോര്‍ 127ല്‍ നില്‍ക്കെ ഉമര്‍ അക്മലിനെ നഷ്ടപ്പെട്ടതോടെ പാകിസ്ഥാന്‍ വീണ്ടും പരുങ്ങലിലായി. തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ അഫ്രീദി നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി.
202 ല്‍ നില്‍കെ മിസ്ബയുടെ വിക്കറ്റും പാകിസ്ഥാന് നഷ്ടമായി.
വഹാബ് റിയാസ് പുറത്താകാതെ പാകിസ്ഥാനെ 235 എന്ന സ്കോറിലേക്ക് എത്തിക്കുകയായിരുന്നു .കഴിഞ്ഞ മത്സരങ്ങളില്‍ പരാജയമായിരുന്ന യൂനുസ് ഖാനെ പുറത്തിരുത്തിയാണ് പാകിസ്താന്‍ മത്സരത്തിനിറങ്ങിയത്.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :