പാക് താരത്തിന് പ്രേതത്തെ കണ്ട് പനി പിടിച്ചു !

ക്രൈസ്റ്റ്‌ ചര്‍ച്ച്| Last Modified ചൊവ്വ, 27 ജനുവരി 2015 (20:54 IST)
പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ താരം ഹാരിസ് സൊഹൈല്‍ പ്രേതത്തെക്കണ്ട് പേടിച്ച് പനിപിടിച്ചതായി റിപ്പോര്‍ട്ടുകള്‍.
ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലെ ഹോട്ടല്‍മുറിയില്‍ വച്ചാണ് സംഭവം ഉറക്കത്തിനിടെ
കട്ടിലില്‍ ആരോപിടിച്ച് കുലുക്കുന്നതായി സൊഹൈലിന് അനുഭവപ്പെടുകയും തുടര്‍ന്ന് മാനേജരെയും സഹതാരങ്ങളെയും വിളിച്ചു വരുത്തുകയായിരുന്നു.

തുടര്‍ന്ന് സഹതാരങ്ങള്‍ എത്തുമ്പോള്‍ ആരോ സോഹൈലിനെ പിടിച്ചുതള്ളുന്നതായാണ് കണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവം തോന്നലാകാമെന്നാണ് ഹോട്ടല്‍ മാനേജ്മെന്റ് പറഞ്ഞിരിക്കുന്നത്.എന്നാല്‍
താന്‍ മുറിയില്‍ ഒരു മനുഷ്യരൂപത്തെ കണ്ടതായും, അത് പ്രേതം തന്നെയാണെന്നുമാണ് സൊഹൈല്‍ തറപ്പിച്ച് പറയുന്നത്. എന്തായാലും സംഭവത്തെത്തുടര്‍ന്ന് സൊഹൈലിന് പനി പിടിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.സൊഹൈലിന്റെ അരോഗ്യനിലയില്‍ തകരാറില്ലെന്നാണ് ടീം ഡോക്ടര്‍ അറിയിച്ചിരിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :