ക്ഷമയുടെ നെല്ലിപ്പലക കണ്ട് ശ്രീശാന്ത്; ക്രിക്കറ്റ് കളിക്കാന്‍ അനുവദിക്കണമെന്ന് ശ്രീ

ക്രിക്കറ്റ് കളിക്കാന്‍ അനുവദിക്കണമെന്ന് ശ്രീശാന്ത്

   Sreesanth , BCCI , Scotland  , IPL , Indian cricket , team india , ICC , Sree , ബിസിസിഐ , ഐപിഎൽ , ശ്രീശാന്ത് , ക്രിക്കറ്റ്
മുംബൈ| jibin| Last Modified ബുധന്‍, 25 ജനുവരി 2017 (18:35 IST)
ക്രിക്കറ്റ് കളിക്കാൻ തന്നെ അനുവദിക്കണമെന്ന അപേക്ഷയുമായി മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത് രംഗത്ത്.


കോഴക്കേസിൽ കോടതി കുറ്റവിമുക്തനാക്കിയിട്ടും ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡ് (ബിസിസിഐ) നിലപാടു വ്യക്തമാക്കുന്നില്ല. ക്രിക്കറ്റിൽനിന്നു വിലക്കിക്കൊണ്ടുള്ള രേഖകൾ ഇതുവരെ ബിസിസിഐയിൽനിന്ന് ലഭിച്ചിട്ടില്ല. ക്രിക്കറ്റ് കളിക്കാനുള്ള അവകാശത്തിനായുള്ള പോരാട്ടം തുടരുമെന്നും ശ്രീശാന്ത് ട്വിറ്ററിലൂടെ അറിയിച്ചു.

തന്നെ കോടതി കുറ്റവിമുക്തനാക്കിയ അന്നുമുതൽ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐയെ സമീപിച്ചിട്ടുണ്ട്. ഈ ആവശ്യവുമായി തുടർച്ചയായി ബിസിസിഐയ്ക്ക് ഇ മെയിൽ സന്ദേശങ്ങളയച്ചു. എന്നാൽ ഒരു മറുപടിയും ഇതുവരെ ലഭിച്ചിട്ടില്ല. കോടതി കുറ്റവിമുക്തനാക്കിയിട്ടുതന്നെ വർഷങ്ങളായി. എന്നിട്ടും മറുപടിയില്ല. എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല. സത്യം എല്ലാവരും മനസിലാക്കണമെന്നും ശ്രീശാന്ത് പറഞ്ഞു.

ക്രിക്കറ്റ് മൈതാനത്തിലേക്ക് തിരിച്ചുവരവിന്റെ ഭാഗമായി സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാനുളള ശ്രീന്തിന്റെ അപേക്ഷ തള്ളിയിരുന്നു. ബിസിസിഐയില്‍ നിന്നും അനുമതിപത്രം (എന്‍ഒസി) നേടാനുളള ശ്രീശാന്തിന്റെ ശ്രമത്തിനാണ് തിരിച്ചടി നേരിട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :