എന്തുകൊണ്ട് അത് സംഭവിക്കുന്നില്ല ?; ചോദ്യങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ മറുപടിയുമായി വാര്‍ണര്‍ രംഗത്ത്

ഷോ മുടങ്ങി, ചോദ്യങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ മറുപടിയുമായി വാര്‍ണര്‍ രംഗത്ത്

   David Warner , team india , India Austrlia test match , warner , virat kohli , ഡേവിഡ് വാര്‍ണര്‍ , ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ,ടെസ്‌റ്റ് പരമ്പര , വാര്‍ണര്‍
ധര്‍മ്മശാല| jibin| Last Modified ബുധന്‍, 22 മാര്‍ച്ച് 2017 (15:51 IST)
ഫോമിലേക്ക് തിരിച്ചെത്തുമെന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. അച്ചടക്കത്തോടെ ബാറ്റ് ചെയ്യുന്നത്. ഫോം നഷ്‌ടപ്പെടുന്ന ആദ്യ താരമൊന്നുമല്ല താനെന്നും അദ്ദേഹം പറഞ്ഞു.

ആത്മവിശ്വാസത്തോടെയാണ് പന്തുകള്‍ നേരിടുന്നത്. നന്നായി കളിക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും ആവശ്യമായ റണ്‍സ് തന്റെ ബറ്റില്‍ നിന്ന് പിറക്കുന്നില്ല. പരിശീലനത്തില്‍ കൂടുതലായി ശ്രദ്ധിക്കുന്നുണ്ട്. ടീമില്‍ മാറ്റങ്ങള്‍ വരുത്തേണ്ട സാഹചര്യങ്ങളൊന്നുമില്ലെന്നും വാര്‍ണര്‍ വ്യക്തമാക്കി.

എത്രയും വേഗം റണ്‍സിന്റെ വഴിയിലെത്താന്‍ സാധിക്കും. അടുത്ത ടെസ്‌റ്റില്‍ തിരിച്ചുവരവ് ഉണ്ടാകുമെന്നും ഓസീസ് ഓപ്പണര്‍ പറഞ്ഞു.

ഇന്ത്യക്കെതിരായ ടെസ്‌റ്റ് പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ആറ് ഇന്നിംഗ്‌സുകളില്‍ നിന്നും 131 റണ്‍സ് മാത്രമാണ് വാര്‍ണര്‍ സ്വന്തമാക്കിയത്. ഏറെ പ്രതീക്ഷയോടെ എല്ലാവരും കാത്തിരുന്ന വാര്‍ണര്‍ ഷോ ഇന്ത്യയില്‍ കാണാതെ വന്നതോടെയാണ് അദ്ദേഹത്തിന് എന്തു പറ്റിയെന്ന ചോദ്യം ശക്തമായത്.

ഇന്ത്യയിലേക്ക് വിമാനം കയറും മുമ്പ് കളിച്ച 10 മത്സരങ്ങളില്‍ ഏഴിലും സെഞ്ചുറി നേടിയാണ് വാര്‍ണര്‍ വാര്‍ത്തകളില്‍ നിറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :