ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫിസിയോ നിതിന്‍ പട്ടേല് രാജിവെച്ചു

മുംബൈ:| jf| Last Modified വ്യാഴം, 28 മെയ് 2015 (10:06 IST)
ദീര്‍ഘകാലമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫിസിയോ തെറാപ്പിസ്റ്റായിരുന്ന നിതിന്‍ പട്ടേല്‍ രാജിവെച്ചു. 2007 മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫിസിയോ തെറാപ്പിസ്റായിരുന്നു നിതിന്‍ പട്ടേല്‍. ദേശീയ ടീമില്‍ ഏറ്റവും കൂടുതല്‍ കാലം സേവനം അനുഷ്ഠിച്ച സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളില്‍ ഒരാളാണ് അദ്ദേഹം.

നിതിന്‍ ബാംഗ്ളൂരിലെ നാഷണല്‍
ക്രിക്കറ്റ് അക്കാഡമിയിലും ഫിസിയോ ആയിരുന്നു. ഇതോടെ
പുതിയ കോച്ചിനെയും ടീം ഡയറക്ടറെയും കണ്ടെത്തുന്നതിനൊപ്പം ടീമിന് ഫിസിയോ തെറാപ്പിസ്റ്റിനെക്കൂടി കണ്ടെത്തേണ്ടിവരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :