ഓസ്ട്രേലിയക്കെതിരെ ന്യൂസിലാന്റിന് ഒരു വിക്കറ്റ് ജയം

Last Updated: ശനി, 28 ഫെബ്രുവരി 2015 (13:27 IST)
ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരെ ന്യൂസിലാന്റിന് ഒരു വിക്കറ്റ് ജയം. ആവേശകരമായ മത്സരത്തില്‍ ന്യൂസിലാന്‍ഡ് 152 റണ്‍സിന്റെ വിജയലക്ഷ്യം 23.1 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ നേടുകയായിരുന്നു. എന്നാല്‍ ന്യൂസിലാന്‍ഡിന്റെ വിജയത്തിലേക്കുള്ള യാത്ര സുഖകരമായിരുന്നില്ല. സ്കോര്‍ 40 ല്‍ നില്‍ക്കെ ഓപ്പണര്‍ ഗുപ്ടില്‍ 11 റണ്‍സെടുത്തു പുറത്തായി.
മക്കല്ലം 50 റണ്‍സെടുത്തു പുറത്തായത് സ്കോറിങ്ങിനെ ബാധിച്ചു. ടെയ് ലര്‍ ഒരു റണ്‍സെടുത്തു പുറത്തായി. വില്യംസണ്‍ 45റണ്‍സുമായി പുറത്താകാതെ നിന്നു. ആന്‍ഡേഴ്സണ്‍ 26 റണ്‍സെടുത്തു. ഓസീസിനായി
സ്റ്റാര്‍ക്ക് അഞ്ചു വിക്കറ്റുകള്‍ നേടി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ 151ന് തകര്‍ന്നടിയുകയായിരുന്നു. 43 റണ്‍സെടുത്ത ഹഡ്ഡിനും 34 റണ്‍സെടുത്ത വാര്‍ണറും 23 റണ്‍സെടുത്ത വാട്സണും മാത്രമാണ് ഭേതപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
27 റണ്‍സിന് അഞ്ച് വിക്കറ്റെടുത്ത ബോള്‍ട്ടാണ് ഓസിസിനെ തളച്ചത്.
രണ്ട് വിക്കറ്റ് വീതമെടുത്ത സൌത്തിയും വെട്ടോറിയും രണ്ടു വിക്കറ്റു വീതം വീഴ്ത്തി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :