ഇത് ഓസീസല്ല, കിവികളാണ്; ഇന്ത്യക്കെതിരെ കിടിലന്‍ ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ്

  virat kohli , team india , cricket , new zealand , kohli , ന്യൂസിലന്‍‌ഡ് , കെയ്ന്‍ വില്യംസണ്‍ , ഇന്ത്യ , മാര്‍ട്ടിന്‍ ഗുപ്‌റ്റില്‍, റോസ് ടെയ്‌ലര്‍
വെല്ലിംഗ്‌ടണ്‍:| Last Updated: വ്യാഴം, 17 ജനുവരി 2019 (14:17 IST)
ഇന്ത്യക്കെതിരായ ഏകദിനപരമ്പരയ്‌ക്കുള്ള ടീമിനെ ന്യൂസിലന്‍‌ഡ് പ്രഖ്യാപിച്ചു. കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന ടീമിലേക്ക് സൂപ്പര്‍താരങ്ങളായ മിച്ചല്‍ സാന്റ്‌നര്‍, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, ടോം ലാഥം എന്നിവര്‍ മടങ്ങിയെത്തിയതാണ് ശ്രദ്ധേയം.

അഞ്ച് ഏകദിനങ്ങള്‍ അടങ്ങിയ പരമ്പരയിലെ ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്.
പരുക്കിന്റെ പിടിയിലായ ജയിംസ് നീഷാം, ടോഡ് ആസ്‌റ്റല്‍ എന്നിവരെ ഒഴിവാക്കിയതാണ് മറ്റൊരു പ്രത്യേകത.

കഴിഞ്ഞ മാര്‍ച്ചില്‍ കിവികള്‍ക്കായി കുപ്പായമണിഞ്ഞ സാന്റ്‌നറുടെ മടങ്ങിവരവാണ് നിര്‍ണായകം. മികച്ച ഫോമാണ് താരത്തിന് തുണയായത്. മാര്‍ട്ടിന്‍ ഗുപ്‌റ്റില്‍, റോസ് ടെയ്‌ലര്‍ എന്നീ കൂറ്റനടിക്കാരും ഇന്ത്യക്കെതിരെ കളിക്കും. നേപ്പിയറില്‍ ഈമാസം 23നാണ് ആദ്യ ഏകദിനം.

കിവീസ് ടീം: കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), ട്രന്റ് ബൗള്‍ട്ട്, ഡഗ് ബ്രേസ്‌വെല്‍, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, ലോക്ക് ഫെര്‍ഗൂസണ്‍, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, മാറ്റ് ഹെന്റി, ടോം ലാഥം, കോളിന്‍ മണ്‍റോ, ഹെന്റി നിക്കോള്‍സ്, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി, റോസ് ടെയ്‌ലര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :