ധോണിക്ക് പറക്കാന്‍ 29 ലക്ഷത്തിന്റെ നിന്‍ജ എച്ച് 2

 ms dhoni , ninja h2 , bike
റാഞ്ചി| jibin| Last Modified വ്യാഴം, 9 ഏപ്രില്‍ 2015 (19:01 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ബൈക്ക് പ്രേമം പ്രശസ്‌തമാണ്. ലോകത്ത് ഇറങ്ങുന്ന മുന്തിയ ബൈക്കുകള്‍ ആദ്യം തന്നെ സ്വന്തമാക്കുകയാണ് മഹിയുടെ പതിവ് രീതി. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ആദ്യ ഹെല്‍ക്യാറ്റ് സ്വന്തമാക്കിയ ധോണി ആര്‍ഡി 350 മുതല്‍ കാവസാക്കി നിഞ്ജ ഇസഡ് ഇസഡ് ആര്‍ 1400 വരെ തന്റെ ഷെഡില്‍ എത്തിച്ചു. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ കാവസാക്കി നിഞ്ജ എച്ച് 2 സ്വന്തമാക്കിയ ധോണി വീണ്ടും ബൈക്കുകളോടുള്ള സ്‌നേഹം വെളിവാക്കിയത്.

ഡെല്‍ഹിക്കെതിരെ ഇന്നിറങ്ങുന്നതിന്റ തിരക്കിലാണെങ്കിലും തന്റെ ശേഖരത്തിലേക്ക് 29 ലക്ഷത്തിന്റെ ഈ കരുത്തനെത്തിയ വിവരം തന്റെ ഫേസ്‌ബുക്ക്, ഇന്‍സ്റ്റഗ്രാം വഴി ഷെയര്‍ ചെയ്തു കഴിഞ്ഞു ധോണി.

ന്യൂ ജനറേഷന്‍ ബൈക്ക് പ്രേമികളുടെ സ്വപ്‌ന വാഹനമാണ് “നിന്‍ജ”. തകര്‍പ്പന്‍ ലുക്കും പറക്കും വേഗതയുമാണ് കവാസാക്കി നിന്‍ജയുടെ എച്ച് 2 (29 ലക്ഷം രൂപ). ഹോളിവുഡ് സിനിമകളിലെ പറക്കും ബൈക്കുകള്‍ പോലെയുള്ള രൂപ ഭംഗിയും വലുപ്പവുമാണ് ഇതിന്റെ പ്രത്യേകത. ബില്‍റ്റ് ബിയോണ്ട് ബിലീഫ് എന്ന ടാഗ് ലൈനുമായാണ് കവാസാക്കി നിന്‍ജയുടെ എച്ച് 2 അവതരിപ്പിച്ചത്.
ബൈക്കിന്റെ തകര്‍പ്പന്‍ സവിശേഷതകളെ വെല്ലുന്ന തരത്തിലുള്ളതാണ് . മണിക്കൂറില്‍ 320 കിലോമീറ്ററാണ് ഇതിന്റെ ടോപ്പ് സ്പീഡ്. സൂപ്പര്‍ചാര്‍ജ്ഡ് 998 സിസി ലിക്വിഡ് കൂള്‍ഡ് നാല് സിലിണ്ടര്‍ എഞ്ചിനാണ് നിന്‍ജയ്ക്ക് കരുത്തു നല്‍കുന്നത്. 2085 എംഎം നീളം, 770 എംഎം വീതി, 1125 എംഎം ഉയരം എന്നിവയുള്ള നിന്‍ജയുടെ ഡിസൈന്‍ സ്വീകരിച്ചിരിക്കുന്നത് കവാസാക്കിയുടെ എയറോ സ്പേസ് വിഭാഗത്തില്‍നിന്നുമാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :