Widgets Magazine Widgets Magazine

ചെന്നൈ ആരാധകര്‍ക്ക് അവരുടെ സൂപ്പര്‍ ഹീറോയെ തിരിച്ചു കിട്ടുമോ ?; ചെലവ് എത്ര വന്നാലും അത് സാധ്യമാക്കുമെന്ന് ടീം മാനേജ്മെന്റ്

ചെന്നൈ, വെള്ളി, 14 ജൂലൈ 2017 (15:34 IST)

Widgets Magazine
 MS dhoni , chennai Super kings , dhoni , IPL , Chennai , മഹേന്ദ്ര സിംഗ് ധോണി , ഐപിഎല്‍ , ധോണി , പൂനെ , സുപ്രീകോടതി , ടീം മാനേജ്മെന്റ്  , ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകരോട് നിങ്ങളുടെ ഇഷ്‌ടതാരം ആരെന്നു ചോദിച്ചാല്‍ ഒരു ശങ്കയുമില്ലാതെ അവര്‍ പറയുന്നത് മഹേന്ദ്ര സിംഗ് ധോണിയുടെ പേരായിരിക്കും. ഈ സാഹചര്യം കണക്കിലെടുത്ത് ഐപിഎല്ലിലെ പുതിയ സീസണില്‍ ധോണിയെ എത്തിക്കാനുള്ള നീക്കം ആരംഭിച്ചിരിക്കുകയാണ് ചെന്നൈ ടീമുടകള്‍.

അടുത്ത സീസണില്‍ ടീം തിരിച്ചെത്തുമ്പോള്‍ ആദ്യം നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് ധോണിയെ ആയിരിക്കുമെന്ന് ടീം ഡയറക്ടര്‍മാരിലൊരാളായ കെ ജോര്‍ജ് ജോണ്‍ ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി. ധോണി ഇല്ലാത്ത ചെന്നൈ ടീമിനെക്കുറിച്ച് ആലോചിക്കാന്‍ പോലും സാധിക്കില്ല. അതിനാല്‍ അദ്ദേഹത്തെ തിരിച്ചെത്തിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കും. മഹിയുമായി ഇതു സംബന്ധിച്ചു ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു താരത്തെ നിലനിര്‍ത്താനുള്ള അവസരം ലഭിക്കുകയാണെങ്കില്‍ ഞങ്ങള്‍ ധോണിയെ നിലനിര്‍ത്തും. ടീം തിരിച്ചുവരാന്‍ ഒരുങ്ങുകയാണെങ്കിലും അദ്ദേഹവുമായി ഇതുവരെ സംസാരിച്ചിട്ടില്ല. പൂനെയുമായുള്ള മഹിയുടെ കരാര്‍ അവസാനിച്ചതിനാല്‍ ഉടന്‍ ചര്‍ച്ച നടത്തുമെന്നും ജോര്‍ജ് ജോണ്‍ വ്യക്തമാക്കി.

ഒത്തുകളി ഇടപാടില്‍ 2015 ജൂലൈയിലാണ് സുപ്രീകോടതി ചെന്നൈ സൂപ്പര്‍ കിംഗ്‌സിനേയും രാജസ്ഥാന്‍ റോയല്‍സിനേയും രണ്ട് വര്‍ഷത്തേക്ക് വിലക്കിയത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

മിഥാലി രാജിനെ കോഹ്‌ലിയ്ക്ക് അറിയില്ലേ ? ആ അഭിനന്ദനക്കുറിപ്പില്‍ പുലിവാല് പിടിച്ച് ഇന്ത്യന്‍ നായകന്‍ !

കഴിഞ്ഞ ദിവസം നടന്ന ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലായിരുന്നു ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ...

news

എയ്ഞ്ചലോ മാത്യൂസ് രാജിവച്ചു; ലങ്കന്‍ ടീമില്‍ വമ്പന്‍ പൊളിച്ചെഴുത്ത്

സിംബാബ്‌വെയ്‌ക്കെതിരേ നാട്ടില്‍ നടന്ന ഏകദിന പരമ്പര അടിയറവച്ചതിനെത്തുടര്‍ന്ന് ശ്രീലങ്കന്‍ ...

news

വേ​ഗ​ത്തി​ൽ ആ​റാ‍​യി​രം റണ്‍സ്; വനിതാ ക്രിക്കറ്റിൽ ചരിത്രമെഴുതി മിതാലി

ഏകദിന ക്രിക്കറ്റിലെ വനിതാ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍ ...

news

കോഹ്‌ലിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ആരുമില്ല; വാര്‍ണര്‍ രണ്ടാം സ്ഥാനത്ത്

ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി ഒന്നാമത്. ...

Widgets Magazine Widgets Magazine