ബിസിസിഐ ഇടപെടണം; ധോണിക്കെതിരെ ആഞ്ഞടിച്ച് മൊഹീന്ദര്‍ അമര്‍നാഥ്

ബിസിസിഐ ഇടപെടണം; ധോണിക്കെതിരെ ആഞ്ഞടിച്ച് മൊഹീന്ദര്‍ അമര്‍നാഥ്

  mohinder amarnath , ms dhoni , team india , cricket , BCCI , മഹേന്ദ്ര സിംഗ് ധോണി , മൊഹീന്ദര്‍ അമര്‍നാഥ് , സുനില്‍ ഗാവസ്‌കര്‍ , ഇന്ത്യന്‍ ടീം
മുംബൈ| jibin| Last Modified വെള്ളി, 14 ഡിസം‌ബര്‍ 2018 (11:08 IST)
അഭ്യന്തര ക്രിക്കറ്റില്‍ നിന്നും വിട്ടു നില്‍ക്കുന്ന മഹേന്ദ്ര സിംഗ് ധോണിക്കെതിരെ വിമര്‍ശനവുമായി മുന്‍താരം മൊഹീന്ദര്‍ അമര്‍നാഥ്.

ഇന്ത്യന്‍ ടീമിലെ മുതിര്‍ന്ന താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റുകള്‍ അവഗണിക്കുകയാണ്. മുമ്പ് എങ്ങനെ കളിച്ചു എന്നതല്ല സെലക്ഷനില്‍ മാനദണ്ഡമാകേണ്ടത്. നിലവിലെ ഫോം ആയിരിക്കണം സെലകഷന്‍ കമ്മിറ്റി പരിഗണിക്കേണ്ടത്. ധോണിയുടെ കാര്യത്തിലും അങ്ങനെയാകണമെന്നും അമര്‍നാഥ് പറഞ്ഞു.

ധോണിയുടെ ഫോമിന് തിരിച്ചടിയാകുന്നത് ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും വിട്ടു നില്‍ക്കുന്നതാണ്. ഇന്ത്യന്‍ ടീമില്‍ കളിക്കുന്നവര്‍ അവരവരുടെ സംസ്ഥാനത്തിനും കളിക്കണം. ഇക്കാര്യത്തില്‍ ബിസിസിഐ വിട്ടുവീഴ്ച ചെയ്യരുതെന്നും മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു.

അഭ്യന്തര ക്രിക്കറ്റില്‍ നിന്നും വിട്ടു നില്‍ക്കുന്ന ധോണിക്കെതിരെ സുനില്‍ ഗാവസ്‌കറും രംഗത്തു വന്നിരുന്നു. ഇനി ജനുവരിയില്‍ മാത്രമാണ് ധോണി ഇന്ത്യന്‍ ടീമിനൊപ്പം ചേരുകയുള്ളൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :