ഒരു ഇസ്ലാം ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്തു; ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിന് വിമർശനം

ഞായര്‍, 1 ജനുവരി 2017 (13:14 IST)

Widgets Magazine

യോഗയും സൂര്യനമസ്‌കാരവും ചെയ്യുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിന് ആരാധകരുടെ ചീത്തവിളിയും ട്രോളും. യോഗ ചെയ്യുന്നത് അനിസ്ലാമികമാണെന്നാണ് വിമര്‍ശകരുടെ വാദം. ഇസ്ലാമായ കൈഫ് യോഗ ചെയ്യുന്നതിനെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേര്‍ ട്വിറ്ററില്‍ പോസ്റ്റുകളും ട്രോളുകളും ഇട്ടിരുന്നു. ഇസ്ലാം ചെയ്യാൻ പാടില്ലാത്ത കാര്യമാണിതെന്നും ട്വിറ്ററിൽ പറയുന്നുണ്ട് ചിലർ.
 
യോഗ അനിസ്ലാമികമാണെന്ന് ചൂണ്ടിക്കാട്ടി വിമര്‍ശനങ്ങളുമായെത്തിയവര്‍ക്ക് കൈഫ് ട്വിറ്ററില്‍ മറുപടിയും നല്‍കി. യോഗയും സൂര്യനമസ്‌കാരവും ചെയ്യുന്ന നാല് ചിത്രങ്ങളാണ് കൈഫ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നത്. യോഗ ചെയ്യുന്ന സമയത്തെല്ലാം തന്റെ മനസ്സിലുണ്ടായിരുന്നത് അള്ളാഹു ആയിരുന്നെന്ന് മറുപടി ട്വീറ്റില്‍ കൈഫ് പറയുന്നു.
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

വിവാഹക്കാര്യം രഹസ്യമാക്കി വക്കേണ്ട ആവശ്യമില്ല; അനുഷ്കാ ശർമയുമായുള്ള വിവാഹ വാര്‍ത്തകള്‍ നിഷേധിച്ച് വിരാട് കോഹ്‍ലി

ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം ഞായറാഴ്ച നടക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വാർത്ത ...

news

നീൽ ബ്രൂമിനു കന്നി സെഞ്ചുറി; കിവീസിനു തകര്‍പ്പന്‍ ജയം, പരമ്പര

നിശ്ചിത 50 ഓവറിൽ 251 റൺസ് മാത്രമാണ് ന്യൂസീലൻഡ് നേടിയത്. എന്നാൽ വിജയത്തിലേക്കു ...

news

പ്രണയജോഡികൾ ഒന്നിക്കുന്നു; പുതുവർഷ ദിനത്തിൽ കോഹ്ലി -അനുഷ്ക വിവാഹനിശ്ചയം

വിവാഹ വാർത്ത ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചിട്ടില്ല. എന്നിരുന്നാലും ഇരുവരും ചേര്‍ന്ന് ...

news

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു അപൂര്‍വ റെക്കോര്‍ഡിനുടമയായി ഹാഷിം അംല !

എല്‍ബിഡ്ബ്ലിയുവിലൂടെ ഏറ്റവും കൂടുതല്‍ ബാറ്റ്സ്മാന്മാരെ പുറത്താക്കിയതിന്റെ ക്രെഡിറ്റ് ...

Widgets Magazine