വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്ന കോഹ്‌ലിക്ക് പിന്തുണയുമായി സ്‌റ്റാര്‍ക്ക്

വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്ന കോഹ്‌ലിക്ക് പിന്തുണയുമായി സ്‌റ്റാര്‍ക്ക്

  virat kohli , mitchell starc , team india , Australia , ഓസ്‌ട്രേലിയ , മിച്ചല്‍ സ്‌റ്റാര്‍ക്ക് , വിരാട് കോഹ്‌ലി , ടിം പെയ്‌ന്‍
മെല്‍ബണ്‍| jibin| Last Modified തിങ്കള്‍, 24 ഡിസം‌ബര്‍ 2018 (18:26 IST)
വിമര്‍ശനങ്ങള്‍ നേരിടുന്ന വിരാട് കോഹ്‌ലിക്ക് പിന്തുണയുമായി ഓസ്‌ട്രേലിയന്‍ പേസ് ബോളര്‍ മിച്ചല്‍ സ്‌റ്റാര്‍ക്ക്. മുന്‍ ഓസീസ് താരങ്ങള്‍ പോലും ആരോപണങ്ങള്‍ ശക്തമാക്കിയപ്പോഴാണ് ഇന്ത്യന്‍ ക്യപ്‌റ്റന്റെ നിലപാടുകളെ സ്വാഗതം ചെയ്‌ത് സ്റ്റാര്‍ക്ക് രംഗത്തുവന്നത്.

ഓസ്‌ട്രേലിയയില്‍ എങ്ങനെ കളിക്കണമെന്ന് കോഹ്‌ലിക്കും ടീമിനും വ്യക്തമായി അറിയാം. ഒന്നാന്തരം ക്യാപ്റ്റനും ബാറ്റ്‌സ്‌മാനുമാണ് അദ്ദേഹമെന്നതില്‍ സംശയമില്ലെന്നും സ്‌റ്റാര്‍ക്ക് തുറന്നടിച്ചു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി കോഹ്‌ലിക്ക് കീഴില്‍ താന്‍ കളിച്ചിട്ടുണ്ട്. അദ്ദേഹത്തെ കൂടുതലറിയാന്‍ കാലയളവില്‍ കഴിഞ്ഞുവെന്നും ഓസീസ് പേസര്‍ പറഞ്ഞു.

ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌ന്‍ അടക്കമുള്ള താരങ്ങള്‍ക്കെതിരെ വാക് പോര് നടത്തി വിവാദങ്ങളില്‍ അകപ്പെട്ട കോഹ്‌ലിക്കെതിരെ മുന്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ആക്ഷേപങ്ങള്‍ ഉന്നയിച്ച സാഹചര്യത്തിലാണ് സ്‌റ്റാര്‍ക്ക് പിന്തുണയുമായി രംഗത്തുവന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :