ഐപിഎല്ലിന്റെ പണക്കൊഴുപ്പിന് ഇനി തന്നെ പ്രലോഭിപ്പാക്കാന്‍ കഴിയില്ല; ഞെട്ടിച്ച് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം

ഞെട്ടിച്ച് മിച്ചല്‍ മാര്‍ഷ്; ഐപിഎല്‍ കളിക്കാനില്ലെന്ന് പ്രഖ്യാപനം

Mitchell Marsh , IPL 2018 , county cricket , cricket , ഓസ്ട്രേലിയ , മിച്ചല്‍ മാര്‍ഷ് , ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് , ഐപിഎല്‍
സജിത്ത്| Last Modified ചൊവ്വ, 2 ജനുവരി 2018 (11:42 IST)
ഓസ്ട്രേലിയന്‍ ടീമിലെ മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ മിച്ചല്‍ മാര്‍ഷ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മതിയാക്കുന്നു. ഐപിഎല്ലിന്റെ പണക്കൊഴുപ്പിന് ഇനി തന്നെ പ്രലോഭിപ്പാക്കാനാവില്ലെന്നാണ് മിച്ചല്‍ മാര്‍ഷ് വ്യക്തമാക്കിയത്. ഏകദിന, ടെസ്റ്റ് മത്സരങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നതിനു വേണ്ടിയാണ് ഐപിഎല്‍ ഉപേക്ഷിക്കുന്നതെന്ന് വ്യക്തമാക്കിയ താരം ഇംഗ്ലീഷ് കൗണ്ടി സുറെയ്ക്ക് വേണ്ടി കളിച്ച് തന്റെ കളി മെച്ചെടുത്തുമെന്നും അറിയിച്ചു.

നാലാം ആഷസ് ടെസ്റ്റില്‍ 166 പന്തില്‍ 29 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷിന്റെ പ്രകടനമാണ് മത്സരം സമനിലയിലാക്കുന്നതില്‍ നിര്‍ണായകമായത്. 23 ടെസ്റ്റില്‍ നിന്ന് 893 റണ്‍സും 29 വിക്കറ്റും സ്വന്തമാക്കിയ താരം 48 ഏകദിനങ്ങളില്‍ നിന്നായി 1242 റണ്‍സും 41 വിക്കറ്റും നേടുകയും ചെയ്തു. അതേസമയം ട്വന്റി20യില്‍ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 133 റണ്‍സും നാല് വിക്കറ്റുമാണ് താരം നേടിയത്.

കഴിഞ്ഞ സീസണില്‍ 4.8കോടി രൂപയ്ക്കായിരുന്നു പുനെ സൂപ്പര്‍ ജയന്റ്സ് മാര്‍ഷിനെ സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ 14 ഇന്നിംഗ്സുകളില്‍ നിന്നായി 225 റണ്‍സും 18 ഇന്നിംഗ്സില്‍ 20 വിക്കറ്റുകളും മാര്‍ഷ് നേടിയിട്ടുണ്ട്. കൗണ്ടി ലീഗില്‍ കളിക്കാനാണ് മാര്‍ഷ് ഐ.പി.എല്ലില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യമാണ് ഇപ്പോള്‍ ക്രിക്കറ്റില്‍ ചര്‍ച്ചായാവുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :