ഇൻഡോറിൽ മായങ്കിന്റെ മായാജാലം

അഭിറാം മനോഹർ| Last Updated: വെള്ളി, 15 നവം‌ബര്‍ 2019 (16:22 IST)
ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ മായങ്ക് അഗർവാളിന്റെ ഇരട്ടസെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യ ശക്തമായ നിലയിൽ. രണ്ടാം ദിനം ഒന്നിന് 86റൺസെന്ന നിലയിൽ
മത്സരം പുനരാരംഭിച്ച ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനമാണ് -സഖ്യം കാഴ്ചവെച്ചത് എന്നാൽ സ്കോർ 105ൽ എത്തിയപ്പോൾ ഇന്ത്യക്ക് പൂജാരയുടെ വിക്കറ്റ് നഷ്ടപ്പെട്ടു. പതിവിന് വിപരീതമായി അക്രമിച്ചു കളിച്ച പൂജാര പുരത്താകുമ്പോൾ 72 പന്തിൽ നിന്നും ഒമ്പത് ഫോറുകളടക്കം
54 റൺസ് പൂർത്തിയാക്കിയിരുന്നു.

തുടർന്നിറങ്ങിയ വിരാട് കോലി പക്ഷേ ആരധകരെ നിരാശരാക്കുന്ന പ്രകടനമാണ് നടത്തിയത്. ഏറെ നാളുകൾക്ക് ശേഷം അന്താരഷ്ട്ര ക്രിക്കറ്റിൽ തിരിച്ചെത്തിയ ഇന്ത്യൻ നായകൻ വിരാട് കോലിക്ക് രണ്ട് പന്തിന്റെ ആയുസ്സ് മാത്രമേ ഉണ്ടായുള്ളു. ഇന്ത്യൻ മണ്ണിൽ കോലി പൂജ്യത്തിന് പുറത്താകുന്നത് ഇത് മൂന്നാം തവണ മാത്രമാണ്. 2016-17 സീസണിൽ ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്കാണ് കോലിയെ ആദ്യമായി പൂജ്യത്തിന് പുറത്താക്കുന്നത്.

എന്നാൽ നാലാം വിക്കറ്റിൽ വൈസ് ക്യാപ്റ്റൻ അജിങ്ക്യാ രഹാനെയുടെ കൂടെ കൂടിയ മായങ്ക് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു. ബംഗ്ലാദേശിനെതിരെ മികച്ച റെക്കോഡുള്ള രഹാനെ 86 റൺസ് നേടി പുറത്തായി.


ഒരു വശത്ത് വിക്കറ്റുകൾ നഷ്ടപ്പെടുമ്പോഴും ഒരറ്റത്ത് നിലകൊണ്ട മായങ്ക് ദക്ഷിണാഫ്രിക്കക്കെതിരായ സീരിസിലെ ഫോം തുടരുന്ന കാഴ്ചയാണ് ഇൻഡോറിലെ സ്റ്റേഡിയത്തിൽ കാണാനായത്. ഒന്നാം ഇന്നിങ്സിൽ എല്ലായിപ്പോഴും മികച്ച പ്രകടനം കാഴ്ചവെക്കുന്ന മായങ്ക് എട്ട് ഒന്നാം ഇന്നിങ്സിൽ നിന്ന് ഇത് മൂന്നാം തവണയാണ് നൂറിന് മുകളിൽ സ്കോർ കണ്ടെത്തുന്നത്. ഇതിൽ ഒരു ഇരട്ട സെഞ്ചുറിയും രണ്ട് സെഞ്ചുറികളും ഉൾപ്പെടുന്നു.

വളരെ സാവധാനം ഇന്നിങ്സ് കെട്ടിപ്പടുത്ത അഗർവാൾ 185 പന്തിൽ നിന്നാണ് തന്റെ മൂന്നാം സെഞ്ചുറി സ്വന്തമാക്കിയത്. എന്നാൽ തന്റെ ഇരട്ട സെഞ്ചുറിക്ക് വെറും 118 ബോളുകൾ മാത്രമാണ് മായങ്കിന് വേണ്ടിവന്നുള്ളു.

നേരത്തെ ബംഗ്ലാദേശിന്റെ ആദ്യ ഇന്നിങ്സ് 150 റൺസിന് അവസാനിച്ചിരുന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 377 റൺസ് എന്ന നിലയിലാണ്. 15റൺസുമായി രവീന്ദ്ര ജഡേജയും 211 റൺസുമായി മായങ്ക് അഗർവാളുമാണ് ക്രീസിൽ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :