ഇന്ത്യയുടെ കാര്യം തീരുമാനമായി: ധാവാനും, ബിന്നിയും ലോകകപ്പില്‍ കളിക്കുമെന്ന് ധോണി

   മഹേന്ദ്ര സിംഗ് ധോണി , പെര്‍ത്ത് , ശിഖര്‍ ധാവാന്‍ , സ്റ്റുവര്‍ട്ട് ബിന്നി
സിഡ്നി| jibin| Last Modified ശനി, 31 ജനുവരി 2015 (19:23 IST)
കുറച്ച് നാളുകളായി ഇന്ത്യന്‍ ബാറ്റിംഗിന്റെ ഭാരമായി തുടരുന്ന ശിഖര്‍ ധവാനെയും സ്റ്റുവര്‍ട്ട് ബിന്നിയേയും പിന്തുണച്ച് നായകന്‍ മഹേന്ദ്ര സിംഗ് ധോണി രംഗത്ത്. ലോകകപ്പില്‍ ധവാന്‍ തന്നെ ഇന്ത്യയുടെ ഓപ്പണര്‍ ആകുമെന്നും. കഴിഞ്ഞ ദിവസം പെര്‍ത്തില്‍ നേടിയ 38 റണ്‍സ് അദ്ദേഹത്തിന്റെ ആത്മവിശ്വാസം ഉയര്‍ത്തുമെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

പെര്‍ത്തില്‍ നിന്ന് ലഭിച്ച മികച്ച തുടക്കം ശിഖര്‍ ധവാന്‍ തുടരണമെന്നും. വലിയ സ്കോര്‍ കണ്ടെത്താനാണ്
ഇനി ധവാന്‍ ശ്രമിക്കേണ്ടതെന്നും ധോണി പറഞ്ഞു. ലോകകപ്പില്‍ മൂന്നാം സീമറുടെ റോളില്‍ സ്റ്റുവര്‍ട്ട് ബിന്നി എത്തുമെന്നും. ഭുവനേശ്വര്‍കുമാറിന്റെ മോശം ഫോമിന്റെ പശ്ചാത്തലത്തില്‍ ബിന്നിക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബാറ്റിംഗ് കരുത്ത് നിറഞ്ഞതാണെങ്കിലും വാലറ്റം ദുര്‍ബലമാണെന്നും. അതിനാല്‍ അന്തിമ ഇലവനില്‍ മൂന്ന് പേസര്‍മാരെയും രണ്ട് സ്പിന്നര്‍മാരെയും കളിപ്പിക്കുക അസാധ്യമാണെന്നും ധോണി വ്യക്തമാക്കി. അതിനാല്‍ ഓള്‍ റൌണ്ടറായ ബിന്നിയെ ടീമില്‍ ഉള്‍പ്പെടുത്തുമെന്നും. അക്ഷര്‍ പട്ടേലിന് ബാറ്റ് ചെയ്യാനാവുമെങ്കിലും രാജ്യാന്തര മത്സരപരിചയമില്ലാത്തതിനാല്‍ പരാജയപ്പെടാന്‍ സാധ്യത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പ് അടുത്ത് വന്നതിനാലാണ് ചെറിയ പരിക്കുള്ള ഇഷാന്ത് ശര്‍മയെ ഇംഗ്ലണ്ടിനെതിരായ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നും ധോണി പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :