' ടീം തോല്‍ക്കുമ്പോഴും ധോണി ചരിത്ര പുരുഷനാണ് '

  മഹേന്ദ്ര സിംഗ് ധോണി , ഓവല്‍  ടെ‌സ്ട്, ചാമ്പ്യന്‍സ് ട്രാഫി
ഓവല്‍| jibin| Last Modified ശനി, 16 ഓഗസ്റ്റ് 2014 (17:11 IST)
ഇന്ത്യന്‍ ടീം വര്‍ഷങ്ങളോളം കാത്തിരുന്ന് ഒടുവില്‍ അമൂല്യ നിധിപോലെ ഇന്ത്യക്ക് ലഭിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ്
മിസ്റ്റര്‍ കൂളെന്ന മഹേന്ദ്ര സിംഗ് ധോണി. അദ്ദേഹത്തിന്റെ കീഴില്‍ രണ്ടു ലോകകപ്പും ഐസിസി ചാമ്പ്യന്‍സ് ട്രാഫിയും നേടി. പക്ഷേ ടീം ഇപ്പോള്‍ തോല്‍‌വിയുടെ പടുകുഴിയിലാണ്. എന്നാലും തോ‌ല്‍ക്കുന്ന ടീമിന്റെ നായകന് റെക്കോര്‍ഡുകളുടെ പെരുമഴയാണ്.

ഓവലില്‍ ടീം 148 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ അതില്‍ 82 റണ്‍സും ധോണിയുടെ വകയായിരുന്നു. അതായത് ടോട്ടല്‍ സ്‌കോറിന്റെ 55.4 ശതമാനം നായകന്റെ വക. കൂടാതെ ടെസ്റ്റ് ക്രിക്കറ്റില്‍ മുപ്പത്തിമൂന്നാമത്തെ അര്‍ദ്ധസെഞ്ചുറിയും കുറിച്ചു. പരമ്പരയില്‍ നാലാമത്തെ അര്‍ദ്ധസെഞ്ചുറിയും. കൂടാതെ വിദേശത്ത് ഏറ്റവും ടെസ്റ്റുകള്‍ നയിച്ച ക്യാപ്റ്റന്‍ എന്ന ഗാംഗുലിയുടെ റെക്കോര്‍ഡിനൊപ്പമാണ് ഇപ്പോള്‍ ധോണി.

ഏറ്റവും കളി മാത്രമല്ല, ഏറ്റവും കൂടുതല്‍ തോല്‍വി എന്ന ഇന്ത്യന്‍ റെക്കോര്‍ഡും ധോണിക്കാണ്. ഇനി രണ്ട് ടെസ്റ്റുകള്‍ കൂടി തോറ്റാല്‍ സ്റ്റീഫന്‍ ഫ്‌ളെിംഗിനെയും ലാറയെയും പിന്തള്ളി ലോകറെക്കോര്‍ഡും ധോണിക്ക് ലഭിക്കും.

ഇംഗ്ളണ്ടിനെതിരെ ഏറ്റവും കൂടുതല്‍ ഇന്ത്യയെ നയിച്ച റെക്കോര്‍ഡും ധോണി സ്വന്തമാക്കി. 14 ടെസ്റ്റുകളില്‍ ഇംഗ്ലണ്ടിനെതിരെ നയിച്ച ഗാവസ്‌കറിന്റെ റെക്കോര്‍ഡാണ് ധോണി തിരുത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :