ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കയ്ക്ക് ഒന്‍പത് വിക്കറ്റ് ജയം

വില്ലിംഗ്ടണ്‍:| Last Updated: ഞായര്‍, 1 മാര്‍ച്ച് 2015 (11:12 IST)

ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെ ഒന്‍പത് വിക്കറ്റിന് പരാജയപ്പടുത്തി.
പിന്തുടരുന്ന ശ്രീലങ്ക മികച്ച നിലയില്‍. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗണ്ട്
ആറ് വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 47 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സ് നേടി. 143 പന്തുകളില്‍ നിന്ന് 139 റണ്‍സ് നേടിയ തിരിമന്നെയും 86

പന്തുകളില്‍ നിന്ന് 117 റണ്‍സ് നേടിയ സംഗക്കാരെയുമാണ് ശ്രീലങ്കയുടെ വിജയ ശില്പികള്‍.

സംഗക്കാരയാണ് കളിയിലെ കേമന്‍. ശ്രീലങ്കയ്ക്കായി ഓപ്പണറുമാരായ ദില്‍ഷനും തിരിമന്നെയും മികച്ച തുടക്കം
സമ്മാനിച്ചു. വ്യക്തിഗത 44ല്‍ നില്‍ക്കുമ്പോള്‍ ദില്‍ഷനെ മൊയിന്‍ അലിയുടെ പന്തില്‍ മോര്‍ഗന്‍ പിടിച്ചു പുറത്താകുകയായിരുന്നു. പിന്നീട് വന്ന സംഗക്കാര മികച്ച പിന്തുണയാണ് തിരിമന്നെയ്ക്ക് നല്‍കിയത്.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗണ്ട്
ആറ് വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സ് നേടി.സെഞ്ചുറി നേടിയ ജോ റൂട്ടിന്റെ( 121) ബാറ്റിങ്ങാണ് ഇംഗണ്ട് ഇന്നിങ്സിന് കരുത്തായത്. 108 പന്തില്‍ 14 ഫോറും രണ്ടും സിക്സും ഉള്‍പ്പെടുന്നതായിരുന്നു ജോ റൂട്ടിന്റെ ശതകം. ഇയാന്‍ ബെല്‍ 49 റണ്‍സെടുത്ത് പുറത്തായി. ശ്രീലങ്കയ്ക്ക് വേണ്ടി ലസിത് മലിംഗ, സുരന്‍ഗ ലക്മല്‍, ഏഞ്ചലോ മാത്യൂസ്, തിലകരത്നെ ദില്‍ഷന്‍, രന്‍ഗണ ഹെറാത്, തിസാര പെരേര എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :