പറഞ്ഞത് ധോണിയേക്കുറിച്ചായതിനാല്‍ തീക്കളിയാകും; മലക്കം മറിഞ്ഞ് കുൽദീപ് യാദവ്

 kuldeep yadav , ms dhoni , team india , cricket , മഹേന്ദ്ര സിംഗ് ധോണി , കുൽദീപ് യാദവ് , മഹി ഭായി , ടീം ഇന്ത്യ
ന്യൂഡൽഹി| Last Modified വ്യാഴം, 16 മെയ് 2019 (13:20 IST)
ടീം ഇന്ത്യയിലെ കിരീടം വെക്കാത്ത രാജാവായ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ ഒളിയമ്പെയ്‌ത് വിവാദത്തിലകപ്പെട്ട കുൽദീപ് യാദവ് നിലപടില്‍ നിന്നും മലക്കം മറിഞ്ഞു.

മാധ്യമങ്ങൾ കെട്ടിച്ചമയ്‌ക്കുന്ന വാർത്തകൾക്ക് മറ്റൊരു ഉദാഹരണം കൂടിയാണിത്. ധോണിക്കെതിരെ താൻ പറഞ്ഞെന്ന മട്ടിൽ പ്രചരിക്കുന്ന വാർത്തകൾ ശരിയല്ല. താന്‍ പറഞ്ഞതിന്റെ സത്യാവസ്ഥ വെളിച്ചത്തു കൊണ്ടുവരണമെന്നാണ് ആഗ്രഹം. മഹി ഭായിയോടു തികഞ്ഞ ബഹുമാനം മാത്രമാണുള്ളതെന്നും കുൽദീപ് വ്യക്തമാക്കി.

പുറത്തുവന്ന വാര്‍ത്ത പൂര്‍ണമായും തെറ്റാണ്. ഞാന്‍ ആരെയും കുറച്ച് അനാവശ്യ പ്രയോഗങ്ങള്‍ നടത്തിയിട്ടില്ലെന്നും ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റിലൂടെ താരം പറഞ്ഞു.

ധോണിക്കു പലപ്പോഴും തെറ്റുകൾ സംഭവിക്കാറുണ്ടെന്നും എന്നാൽ ഇക്കാര്യം ധോണിയോടു പറയാനാകില്ലെന്നുമാണ് കുൽദീപ് പറഞ്ഞത്. മുതിര്‍ന്ന താരങ്ങളായ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍ എന്നിവര്‍ ടീമിലെ ധോണിയുടെ മേധാവിത്വം അംഗീകരിക്കുകയും ഇഷ്‌ടപ്പെടുകയും ചെയ്യുമ്പോഴാണ് കുല്‍ദീപ് യാദവ് പറഞ്ഞതായുള്ള പ്രസ്‌താവന വലിയ വിവാദങ്ങള്‍ക്ക് കാരണമായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :